ന്യൂഡല്‍ഹി ന്മ ഗാര്‍ഹികാവശ്യത്തിനുള്ള (14.2 കിലോഗ്രാം) പാചകവാതക സിലിണ്ടറുകളുടെ വില 60 രൂപ കൂട്ടി. 853 രൂപയായിരുന്നു പഴയ വില. ഇന്നു മുതല്‍ 913 രൂപയാണ് ഒരു സിലിണ്ടറിനു നല്‍കേണ്ടി വരിക. രാജ്യാന്തര വിപണിയില്‍ ഇന്നലെ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു. ഇറാന്‍ യുഎസ് യുദ്ധം നീളുമെന്ന ആശങ്ക കാരണമാണിത്. 11% വരെ വില ഉയര്‍ന്നു, ബാരലിന് 89.62 ഡോളര്‍ എന്ന നിലയിലെത്തി.അതിനിടെ, പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ എല്‍പിജി ഉത്പാദനം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
പാചകവാതക വില കൂട്ടി









