‘വേണ്ടത്ര പഠനം നടത്തിയിട്ടില്ല’; വയനാട് തുരങ്കപാതയ്ക്ക് കേന്ദ്രം നല്‍കിയ അനുമതി പിന്‍വലിക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജി

‘വേണ്ടത്ര പഠനം നടത്തിയിട്ടില്ല’; വയനാട് തുരങ്കപാതയ്ക്ക് കേന്ദ്രം നല്‍കിയ അനുമതി പിന്‍വലിക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജി.2018, 2019, 2024 എന്നീ വര്‍ഷങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായ പ്രദേശത്ത് ആണ് തുരങ്ക നിര്‍മ്മാണം നടക്കുന്നത്. മുണ്ടക്കൈ, ചൂരല്‍മല ഗ്രാമങ്ങള്‍ക്ക് സമീപത്ത് കൂടെയാണ് ഈ തുരങ്ക പാത കടന്ന് പോകുന്നതെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പദ്ധതിക്കുള്ള പരിസ്ഥിതി അനുമതി നല്‍കിയതെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.വേണ്ടത്ര പഠനം നടത്താതെ നല്‍കിയ അനുമതി റദ്ദാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. പദ്ധതിക്ക് എതിരെ നേരത്തെ നല്‍കിയ ഹര്‍ജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് എതിരെയാണ് സുപ്രീം കോടതിയിലെ അപ്പീല്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights