ഭാര്യയ്ക്കു ഫോണിൽ സന്ദേശം അയച്ചു; അയൽവാസിയെ ഭർത്താവ് ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു

ആലപ്പുഴ: ഭാര്യയ്ക്കു ഫോണിൽ സന്ദേശം അയച്ച അയൽവാസിയായ യുവാവിനെ ഭർത്താവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു പരുക്കേൽപിച്ചു. കളപ്പുര ചക്കുപറമ്പ് ഷിബിൻരാജിനാണ് (28) തലയ്ക്കു ഗുരുതര പരുക്കേറ്റത്. സംഭവത്തിനു ശേഷം കടന്ന പ്രതി ചക്കുപറമ്പ് ജോബിൻ ജോൺസണു വേണ്ടി നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.ഞായറാഴ്ച രാത്രിയാണ് ഭാര്യയുടെ ഫോണിൽ ഷിബിൻരാജിന്റെ സന്ദേശം ജോബിൻ കണ്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കൊമ്മാടി–മംഗലം റോഡിലെ വീടിന്റെ മുറ്റത്ത് ബൈക്കിൽ ഇരിക്കുകയായിരുന്ന ഷിബിനോട് ജോബിൻ മൊബൈൽ കാണിക്കാൻ ആവശ്യപ്പെട്ടു. അതിനു വിസമ്മതിച്ചതോടെ കയ്യിലിരുന്ന ചുറ്റിക കൊണ്ട് ഷിബിൻരാജിന്റെ തലയ്ക്കടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
വണ്ടാനം മെഡിക്കൽ കോളജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷിബിൻരാജ് അപകടനില തരണം ചെയ്തു. ഷിബിന്റെ ഭാര്യയുടെ പരാതിയിലാണ് നോർത്ത് പൊലീസ് കേസെടുത്തത്. മർദനത്തിനു ശേഷം സ്ഥലത്തു നിന്നു കടന്നുകളഞ്ഞ ജോബിനു വേണ്ടി അന്വേഷണം ശക്തമാക്കിയതായി നോർത്ത് എസ്ഐ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights