വരനെ കെട്ടിയിട്ടു, റോഡിലൂടെ നഗ്നനാക്കി നടത്തി; ഭാര്യാപിതാവ് ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

മുംബൈ: പ്രണയവിവാഹത്തിനു പിന്നാലെ, വരനെ കെട്ടിയിടുകയും നഗ്നനാക്കി റോഡിലൂടെ നടത്തുകയും ചെയ്ത സംഭവത്തിൽ ഭാര്യാപിതാവ് ഉൾപ്പെടെ 5പേരെ അറസ്റ്റു ചെയ്തു. നാസിക് ജില്ലയിലെ ഭുസാവലിലാണു സംഭവം.തന്റെ എതിർപ്പു മറികടന്ന് മകളെ വിവാഹം കഴിച്ചതിനാണു ഭാര്യാപിതാവിന്റെ നേതൃത്വത്തിലുള്ള 15 അംഗസംഘം യുവാവിനെ ക്രൂരമായി ആക്രമിച്ചത്. ഒന്നര വർഷത്തോളമായി പ്രണയത്തിലായിരുന്ന യുവാവും യുവതിയും കഴിഞ്ഞ 18 നാണു വിവാഹിതരായത്. തുടർന്നു ഭുസാവൽ പൊലീസ് സ്‌റ്റേഷനിൽ ഹാജരായ ഇരുവരും തങ്ങൾ വിവാഹിതരായ വിവരം ഉദ്യോഗസ്ഥരെ അറിയിച്ചു.അവർ പെൺകുട്ടിയുടെ വീട്ടുകാരെയും വിവരം അറിയിച്ചു. പിന്നീട് യുവാവിന്റെ അമ്മാവന്റെ വീട്ടിലേക്ക് പോയ ദമ്പതികളെ പെൺകുട്ടിയുടെ വീട്ടുകാരുടെ നേതൃത്വത്തിൽ 15 അംഗ സംഘം പിന്തുടർന്നു. അറസ്റ്റിലായവരെ കോടതി കസ്റ്റഡിയിൽവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights