എസ്എസ്എല്‍സി പരീക്ഷയുടെ മൂല്യ നിര്‍ണ്ണയതീയതി നീട്ടി ഉത്തരവിറങ്ങി

തിരുവനന്തപുരം:ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയുടെ മൂല്യ നിര്‍ണ്ണയതീയതി മാറ്റി ഉത്തരവിറങ്ങി. എസ്എസ്എല്‍സി പരീക്ഷയുടെ മൂല്യനിര്‍ണയ ജോലികള്‍ ഏപ്രില്‍ 16ന് ആരംഭിക്കും.
നേരത്തെ ഏപ്രിലില്‍ 6മുതല്‍ ഏപ്രിലില്‍ 25വരെ മൂന്ന് സ്‌പെല്ലുകളായി നടത്താനായിരുന്നു നിര്‍ദേശം. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് 9ന് നടക്കുന്ന സാഹചര്യ ത്തിലാണ് മാറ്റം. തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകളുടെ പ്രവര്‍ത്തനം താഴെ സൂചിപ്പിക്കും പ്രകാരമുള്ള മൂന്ന് സ്‌പെല്ലുകളായി പുനഃക്രമീകരിച്ചു.
സ്‌പെല്‍ 1
16.04.2026 മുതല്‍ 18.04.2026 വരെ (03 ദിവസം)
സ്‌പെല്‍ 2
20.04.2026 മുതല്‍ 25.04.2026 വരെ (06 ദിവസം)
സ്‌പെല്‍ 3
27.04.2026 മുതല്‍ 02.05.2026 വരെ (05 ദിവസം)
മൂല്യനിര്‍ണയ നടപടികള്‍ക്ക് ശേഷം മെയ് രണ്ടാം വാരത്തോടെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights