‘CPIM ശാസ്ത്രത്തെ പോലും തോൽപ്പിക്കുന്നു, പണ്ട് സ്വർണം വേർതിരിച്ചെടുക്കാൻ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നു, ഇപ്പോൾ സഖാവിനെ കൊണ്ട് അടുത്ത് നിർത്തിയാൽ മതി’; സലീം കുമാർ

സിപിഐഎമ്മിനെതിരെ പരിഹാസവുമായി നടൻ സലിം കുമാർ. ശാസ്ത്രത്തെ പോലും സിപിഐഎം തോൽപ്പിക്കുന്നു. പണ്ട് സ്വർണം വേർതിരിച്ചെടുക്കാൻ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നു. ഇപ്പോൾ സഖാവിനെ കൊണ്ട് അടുത്തു നിർത്തിയാൽ മതിയെന്നും സലിം കുമാർ പരിഹസിച്ചു.ഒറ്റ പരിപാടിയിലൂടെ പ്രചരണ നിർത്തണം എന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ അത് കയറി വൈറലായി. സഖാക്കൾക്ക് കുരു പൊട്ടാൻ തുടങ്ങി. ഇതൊക്കെ എന്ത്, പോടാ എന്ന് പറയും. രമേശ്‌ പിഷാരടി അരിപൊടിയുടെ പരസ്യത്തിൽ ഉണ്ട്. അതുകൊണ്ട് പുട്ട് ഉണ്ടാക്കി കഴിക്കില്ല. അത്രയ്ക്കും ലോലന്മാരാണ് സഖാക്കൾ. എനിക്കെതിരെ ഒരു കേസ് കൊടുത്തു. ഞാനാരെയും കളിയാക്കിയിട്ടില്ല. എന്നെ രാഷ്ട്രീയപ്രചരണത്തിൽ നിന്നും വിലക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഞാൻ രാഷ്ട്രീയം പറയുന്നില്ല. കെമിസ്ട്രി പറയുന്നതുകൊണ്ട് ആർക്കെങ്കിലും കുഴപ്പമുണ്ടോ. പറയാനാണെങ്കിൽ ഒരുപാട് തമാശകൾ ഉണ്ട്. സിപിഐഎം ശാസ്ത്രത്തെ പോലും തോൽപ്പിക്കുന്നു. പണ്ട് സ്വർണം വേർതിരിച്ചെടുക്കാൻ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നു. ഇപ്പോൾ സഖാവിനെ കൊണ്ട് അടുത്തു നിർത്തിയാൽ മതിയെന്നും സലിം കുമാർ പറഞ്ഞു.

ദയവ് ചെയ്ത് മുഖ്യമന്ത്രി വി ഡി സതീശൻനെ ചർച്ചക്ക് വെല്ലുവിളിക്കരുത്. പുലിമടയിൽ തല വയ്ക്കരുതെന്ന് ഞാൻ പറയും. മുഖ്യമന്ത്രിയെ മൂക്ക് കൊണ്ട് ‘ഋതിക്ക് റോഷൻ’ എന്ന് വി ഡി എഴുതിക്കും എന്ന് സലിം കുമാർ പരിഹസിച്ചു. നേരെത്തെ തോമസ് ഐസക്കിനെകൊണ്ട് ധൃതരാഷ്ട്രർ എന്ന് എഴുതിച്ച ആളാണ് വി ഡി സതീശൻ.

കേസെടുത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് ‘ഇതൊക്കെ യെന്ത്‌ ’പോടാ എന്ന് മറുപടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഊളം പാറ എന്നൊരു മാനസികാരോഗ്യ കേന്ദ്രം ഇല്ല. അങ്ങനെ രണ്ടു ആളുകളും ഇല്ല. ഉണ്ടെങ്കിൽ അവരുടെ മേൽവിലാസം തരണം എന്ന് സലിം കുമാർ പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights