വിദ്യാർത്ഥികൾക്ക് മർദനം; 9 പേർക്കെതിരെ കേസ്

തലപ്പുഴ: തലപ്പുഴയിൽ സ്കൂൾ വിദ്യാർത്ഥികളെ മർദിച്ച പരാതിയിൽ ഒൻപത് പേർക്കെതിരെ പോലീസ് കേസെടുത്തു. തലപ്പുഴ സ്വദേശികളായ നിയാസ്, ഹാഷിം, സിയാദ്, ഷാമിൽ, നിയാസ്, അഫ്സൽ, ദായിസ, ഇർഫാൻ, ഫർഹാൻ എന്നിവർക്കെതിരെയാണ് തലപ്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.ഏപ്രിൽ ഒന്നിന് അർധരാത്രിയോടെ തലപ്പുഴ ചുങ്കം ടൗണിലായിരുന്നു സംഭവം. തലപ്പുഴ ഹയർ സെക്കണ്ടറി സ്കൂളിലെ വാർഷികാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന മാനന്തവാടി ആറാട്ടുതറ സ്വദേശിയായ 17-കാരനെയും രണ്ട് സുഹൃത്തുക്കളെയുമാണ് സംഘം ആക്രമിച്ചത്. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ സംഘം ഇവരെ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.മർദ്ദനത്തിൽ വിദ്യാർത്ഥികളിലൊരാളുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിയമവിരുദ്ധമായി സംഘം ചേരൽ, മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ, കലാപം ഉണ്ടാക്കാൻ ശ്രമിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights