വയനാട്ടില്‍ ഹോട്ടലില്‍ യുവാവിന്റെ പരാക്രമം;ബീഫ് ഫ്രൈയ്ക്ക് മോശം മണം; ജീവനക്കാരെ ആക്രമിച്ചു; ഹോട്ടലില്‍ നാശനഷ്ടങ്ങളുണ്ടാക്കി

വയനാട്ടില്‍ ബീഫ് ഫ്രൈ കേടായെന്ന് ആരോപിച്ച് ഹോട്ടലില്‍ ആക്രമണം. വെള്ളമുണ്ടയിലെ ബുക്ക് ഇന്‍ ഹോട്ടലിലാണ് ആക്രമണമുണ്ടായത്. പാര്‍സലായി വാങ്ങിക്കൊണ്ടുപോയ ബീഫ് ഫ്രൈയില്‍ ദുര്‍ഗന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു യുവാവിന്റെ ആക്രമണം.യുവാവ് ഹോട്ടല്‍ ജീവനക്കാരെ തല്ലുകളും അസഭ്യം പറയുകയും മേശയും കസേരകളും എറിഞ്ഞ് തകര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ വെള്ളമുണ്ട പോലീസ് അന്വേഷണം ആരംഭിച്ചു.രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് അക്രമം നടന്നത്.

സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്. അക്രമം നടത്തിയയാള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ ആരാണെന്ന് പൊലീസിന് സൂചന ലഭിച്ചതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights