പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ പൊലീസുകാര്‍ തമ്മില്‍ തല്ല്; എസ്എച്ച്ഒയെ എസ്‌ഐ കയ്യേറ്റം ചെയ്തു

തിരുവല്ല: തിരുവല്ലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന് ഇടയില്‍ പൊലീസുകാര്‍ തമ്മില്‍ തല്ല്. പരിപാടിയുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്എച്ച്ഒയെ ഡ്യൂട്ടിക്കല്ലാതെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ പ്രബേഷന്‍ എസ്‌ഐയാണ് കയ്യേറ്റം ചെയ്തത്. പത്തനംതിട്ട കൊടുമണ്‍ എസ്എച്ച്ഒ ശ്രീലാല്‍ ചന്ദ്രശേഖരനാണ് മര്‍ദനമേറ്റത്.സംഭവത്തില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രബേഷന്‍ എസ്ഐ ചെങ്ങന്നൂര്‍ കല്ലിശേരി കിടങ്ങൂര്‍ വീട്ടില്‍ കൃഷ്ണ മോഹനെ ഒന്നാം പ്രതിയാക്കി തിരുവല്ല പൊലീസ് കേസെടുത്തു. ഇയാളോടൊപ്പം സംഘര്‍ഷത്തിന് കൂട്ടുനിന്ന സഹോദരങ്ങളായ ജിഷ്ണു മോഹന്‍, ജിത്ത് മോഹന്‍ എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തു. ശനിയാഴ്ച വൈകിട്ട് 4.30 നായിരുന്നു സംഭവം. ഈ സമയം പ്രധാനമന്ത്രി വേദിയില്‍ പ്രസംഗിക്കുകയായിരുന്നു.

പ്രധാനമന്ത്രി വേദിയില്‍ എത്തിയാല്‍ സുരക്ഷ മുന്‍ നിര്‍ത്തി പിന്നെ ആരെയും പരിപാടി കഴിയും വരെ വേദിക്ക് പുറത്തേക്കു വിടാറില്ല. ഈ സമയം എസ്‌ഐയും സഹോദരങ്ങളും പുറത്തേക്ക് പോകാന്‍ ശ്രമിച്ചത് എസ്എച്ച്ഒ അനുവദിച്ചില്ല. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പ്രതികള്‍ എസ്എച്ച്ഒയുടെ കൈകള്‍ പിടിച്ചു വലിച്ചു തള്ളിയിട്ടതായാണ് കേസ്. നെയിം പ്ലേറ്റ് വലിച്ചു കീറി. കൂടുതല്‍ പൊലീസ് സ്ഥലത്ത് എത്തിയാണ് പ്രതികളെ കീഴ്‌പ്പെടുത്തിയത്. എസ്പിജി സംഘവും സ്ഥലത്തെത്തിയിരുന്നു. ആക്രമണം നടക്കുമ്പോള്‍ എസ്‌ഐയും സംഘവും മദ്യലഹരിയില്‍ ആയിരുന്നുവെന്നു പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights