കല്‍പ്പറ്റയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരത്തിലെ വിവിധ ഭക്ഷണ ശാലകളിലും, ബേക്കറി, കൂള്‍ബാര്‍ എന്നിവിടങ്ങളിലും കല്‍പ്പറ്റ നഗരസഭ ആരോഗ്യവിഭാഗം സ്‌ക്വാഡ്
പരിശോധന നടത്തി. പരിശോധനയില്‍ ഹെല്‍ത്ത് കാര്‍ഡ്, ജലപരിശോധന റിപ്പോര്‍ട്ട് എന്നിവ ഇല്ലാത്തതും, വൃത്തിഹീനമായ സാഹചര്യത്തിലും, മനുഷ്യ ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ ഭക്ഷണ സാധനങ്ങള്‍ ഫ്രീസറിലും മറ്റുമായി സൂക്ഷിച്ചതുമായ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി നോട്ടീസ് നല്‍കി. ഹോട്ടല്‍ ആലിബാബ & 41 ഡിഷസ്, മലബാര്‍ ബേക്ക്‌സ് & ഡ്രിങ്ക്‌സ്, കല്‍പ്പറ്റ ചുങ്കം ജംഗ്ഷന് സമീപമുള്ള വനിതാ മെസ്സ് എന്നിവര്‍ക്കാണ് പിഴ ചുമത്തിയത്. പരിശോധനയ്ക്ക് ക്ലീന്‍ സിറ്റി മാനേജര്‍ കെ. സത്യന്‍ നേതൃത്വം നല്‍കി. സ്‌ക്വാഡില്‍ സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിജു സി.എസ്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സജീവ് വി.കെ, സുനില്‍ കുമാര്‍ എന്‍.എം.കെ, സിമി വി, കൃഷ്‌ണേന്ദു എ.എസ് എന്നിവരുമുണ്ടായിരുന്നു. പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights