മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ ഫണ്ട് പിരിവ്; ‘ ധനലക്ഷ്മിയില്‍ മാത്രമല്ല, ഫെഡറല്‍ ബാങ്കിലുമുണ്ട് കോണ്‍ഗ്രസിന് അക്കൗണ്ട്’; നികേഷ് കുമാര്‍

നിശബ്ദ പ്രചാരണ ദിനത്തിലും ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നണികള്‍. മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ ഫണ്ട് പിരിവില്‍ കോണ്‍ഗ്രസിനെതിരെ വീണ്ടും സിപിഐഎം. ധനലക്ഷ്മി ബാങ്കിന് പുറമെ ഫെഡറല്‍ ബാങ്ക് അക്കൗണ്ട് വഴിയും പണം പിരിച്ചെന്ന് ആരോപണം. കണക്ക് പുറത്തുവിടാനാണ് വെല്ലുവിളി.ധനലക്ഷ്മി ബാങ്കിലാണ് അക്കൗണ്ട് എന്ന് കോണ്‍ഗ്രസ് പറയുന്നു. ഫെഡറല്‍ ബാങ്കില്‍ എട്ടക്ക സംഖ്യയുടെ ഇടപാട് നടന്ന ഒരു അക്കൗണ്ട് ഉണ്ട്. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും സംയുക്തമായി കൈകാര്യം ചെയ്യുന്ന ഈ ഫെഡറല്‍ ബാങ്ക് അക്കൗണ്ടിനെ കുറിച്ച് എന്തുകൊണ്ടാണ് പറയാതിരുന്നത്. ഫെഡറല്‍ ബാങ്കിന്റെ തിരുവനന്തപുരത്തെ വെള്ളയമ്പലത്തുള്ള ഈ അക്കൗണ്ടില്‍ എത്ര രൂപയുടണ്ട്. എന്തുകൊണ്ടാണ് ഈ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ കെപിസിസി പ്രസിഡന്റോ പ്രതിപക്ഷ നേതാവോ പുറത്ത് വിടാതിരുന്നത്. ആരുടെയെങ്കിലും അക്കൗണ്ടിലേക്ക് ഈ രണ്ട് അക്കൗണ്ടുകളില്‍ നിന്ന് പണം പോയിട്ടുണ്ടോ. 2026ലാണ് സ്ഥലം രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2024ല്‍ തന്നെ ലക്ഷങ്ങള്‍ ഒരു അക്കൗണ്ടിലേക്ക് പോയിട്ടുണ്ട്. ആ അക്കൗണ്ട് ആരുടേതാണ്. സ്ഥലം രജിസ്റ്റര്‍ ചെയ്യാനെന്ന പേരില്‍ ഒരു പ്രവാസി മലയാളിയുടെ പേരിലേക്ക് കോടിക്കണക്കിന് രൂപ പോയിട്ടുണ്ട്. ഈ പ്രവാസി മലയാളിയുമായി ഏതെങ്കിലും തരത്തിലുള്ള കരാര്‍ ഉണ്ടാക്കിയിട്ടുണ്ടോ കെപിസിസി. അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് കോണ്‍ഗ്രസുകാര്‍ പുറത്ത് വിടുമോ – നികേഷ് കുമാര്‍ ചോദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights