കാട്ടുപന്നികളെ വെടിവെക്കല്‍: സ്‌പോര്‍ട്്‌സ് ലൈസന്‍സിനുള്ള നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവ് മരവിപ്പിച്ചു

സ്പോര്‍ട്സ് അല്ലെങ്കില്‍ സ്ഥാപനപരമായ ലൈസന്‍സുകള്‍ പോലുള്ള ലൈസന്‍സ് ഉള്ള വ്യക്തികള്‍ കാട്ടുപന്നികളെ വെടിവയ്ക്കാന്‍ പാടില്ല എന്ന നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവ് മരവിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. പ്രസ്തുത ഉത്തരവ് മരവിപ്പിക്കാന്‍ വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയ്ക്ക് കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിരുന്നു. ഇത്തരം ലൈസന്‍സുള്ളവര്‍ തോക്ക് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിലെയും ആയത് നിയന്ത്രിക്കണമെങ്കില്‍ അതിനുള്ള നിയമപരമായ അധികാരം ഏത് വകുപ്പിനാണ് എന്നും പരിശോധിക്കേണ്ടതാണ്.

ഇടുക്കി ജില്ലാ കളക്ടറുടെ ശുപാര്‍ശയും ആഭ്യന്തര വകുപ്പിന്റെ അഭിപ്രായവും കണക്കിലെടുത്തായിരുന്നു നേരത്തെ ഇപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചത്. ആയുധ ലൈസന്‍സ് അനുവദിക്കുന്ന ലൈസന്‍സിംഗ് അതോറിറ്റികള്‍ ഇത്തരം ലൈസന്‍സുകളും ആയത് ഉപയോഗിക്കുന്നതിന്റെ സാധുതയും പരിശോധിച്ച് ആവശ്യമെങ്കില്‍ ഉത്തരവ്/സ്പഷ്ടീകരണം പുറപ്പെടുവിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് പ്രസ്തുത ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights