കൊൽക്കത്തയിൽ മലയാളി വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

കൊല്‍ക്കത്തയില്‍ മലയാളി വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നുവീണ് മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പാലാരിവട്ടം സ്വദേശി ജുവല്‍ ജോസ് ജെബിന്‍ ആണ് മരിച്ചത്. കൊല്‍ക്കത്തയിലെ വെസ്റ്റ് ബംഗാള്‍ നാഷണല്‍ യൂനിവേഴ്‌സിറ്റി ഓഫ് ജൂറിഡിക്കല്‍ സയന്‍സസ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് ജുവല്‍ ജോസ് ജെബിന്‍. ഇന്ന് ഉച്ചയോടുകൂടിയാണ് ബന്ധുക്കൾ വിവരം അരിഞ്ഞത്. കുടുംബം ബംഗാളിലേക്ക് പുറപ്പെട്ടു.വിദ്യാർഥി എങ്ങിനെയാണ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണത് എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. വിദ്യാർഥിയുടെ മരണത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights