ഹര്‍ദികിന്റെ ‘ക്യാപ്റ്റന്‍ കളിയില്‍’ സഹികെട്ട് താരങ്ങള്‍; ബുംറയുമായി വാക്കുതര്‍ക്കം, അസ്വസ്ഥത പ്രകടിപ്പിച്ച് രോഹിതും
മുംബൈ: ഐപിഎല്ലില്‍ തൊട്ടതെല്ലാം പിഴയ്ക്കുന്ന അവസ്ഥയില്‍ നില്‍ക്കുന്ന മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ തമ്മിലുള്ള ഉടക്കും ചര്‍ച്ചയാകുന്നു. മത്സരത്തിനിടെ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ നടത്തുന്ന ഫീല്‍ഡിങ് സെറ്റിങിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. മത്സര ശേഷം ഹര്‍ദിക് പാണ്ഡ്യ സഹ താരങ്ങളെ കുറ്റപ്പെടുത്തിയും സംസാരിച്ചു.
ജസ്പ്രിത് ബുംറ പന്തെറിയുന്ന സമയത്ത് ഹര്‍ദിക് വരുത്തിയ ഫീല്‍ഡിങ് മാറ്റത്തില്‍ ബുംറ അതൃപ്തി പ്രകടിപ്പിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പഞ്ചാബിനെതിരായ പോരാട്ടത്തിലാണ് സംഭവം. പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ മിന്നും ഫോമില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് ഹര്‍ദിങ് ഫീല്‍ഡിങില്‍ മാറ്റം വരുത്തി പരീക്ഷണം നടത്തിയത്. ഇതാണ് ബുംറയെ ചൊടിപ്പിച്ചത്. ഇരുവരും തമ്മില്‍ വാക് പോരുമുണ്ടായി. ഒടുവില്‍ ഹര്‍ദികിന്റെ തീരുമാനത്തിനു ബുംറ വഴങ്ങുകയായിരുന്നു.
ഡ?ഗൗട്ടില്‍ ഈ സമയത്ത് മുന്‍ നായകന്‍ രോഹിതുണ്ടായിരുന്നു. പരിക്കിനെ തുടര്‍ന്നു താരം കളിച്ചിരുന്നില്ല. രോഹിതും അസ്വസ്ഥത പ്രകടിപ്പിക്കുന്നതു കാണാം. രോ?ഹിതിനു അരികില്‍ ഇരുന്ന സൂര്യകുമാര്‍ യാദവും മുന്‍ നായകനോടു എന്തോ പറയുന്നത് ദൃശ്യങ്ങളില്‍ കാണാം. ഫീല്‍?ഡിങ് മാറ്റമാണ് ഇരുവരും തമ്മില്‍ ചര്‍ച്ച ചെയ്തതെന്നു വ്യക്തം. പതിവിനു വിപരീതമായി ഈ സീസണില്‍ ഏറെ കാലത്തിനു ശേഷം മുംബൈ വിജയിച്ചാണ് തുടങ്ങിയത്. എന്നാല്‍ പിന്നീട് ഒരു മത്സരവും അവര്‍ ജയിച്ചില്ല. തുടരെ തോറ്റത് നാല് മത്സരങ്ങള്‍.
പഞ്ചാബിനോടുള്ള തോല്‍വിക്കു പിന്നാലെയാണ് ഹര്‍ദിക് ടീം അം?ഗങ്ങള്‍ക്കെതിരെ തിരിഞ്ഞത്. രൂക്ഷ വിമര്‍ശനമാണ് സഹ താരങ്ങള്‍ക്കെതിരെ ഹര്‍ദിക് ഉയര്‍ത്തിയത്. തെറ്റായി എന്താണ് നടന്നതെന്നു താരങ്ങള്‍ പരിശോധിക്കണം. മോശം പ്രകടനങ്ങളില്‍ ഉത്തരവാദിത്വം കാണിക്കണമെന്നും ഹര്‍ദിക് പ്രതികരിച്ചു.
മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴു വിക്കറ്റിനാണ് പഞ്ചാബിന്റെ വിജയം. ഇതോടെ പഞ്ചാബ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. മുംബൈയെ അവരുടെ തട്ടകമായ വാംഖഡെയില്‍ ഏറ്റവും കൂടുതല്‍ തവണ തോല്‍പ്പിക്കുന്ന ടീമെന്ന റെക്കോര്‍ഡ് ഈ മത്സരത്തില്‍ പഞ്ചാബ് സ്വന്തമാക്കി. ഇത് ആറാം തവണയാണ് മുംബൈയെ പഞ്ചാബ് ഹോം മൈതാനത്ത് പരാജയപ്പെടുത്തുന്നത്. സീസണില്‍ ഇതുവരെ ഒരു മത്സരം പോലും തോല്‍ക്കാത്ത ടീമെന്ന ഖ്യാതിയും ശ്രേയസ് അയ്യരും സംഘവും നിലനിര്‍ത്തി.
മുംബൈ ഉയര്‍ത്തിയ 196 റണ്‍സെന്ന വിജയലക്ഷ്യം 16.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് മറികടന്നത്. അര്‍ധസെഞ്ചറി നേടിയ ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ്, ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് പഞ്ചാബിന് കരുത്തായത്. പ്രഭ്‌സിമ്രാന്‍ സിങ് 39 പന്തില്‍ 80 റണ്‍സ് നേടി പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 35 പന്തില്‍ 66 റണ്‍സെടുത്തു. ഈ ഐപിഎല്‍ സീസണില്‍ ശ്രേയസ്സിന്റെ തുടര്‍ച്ചയായ മൂന്നാം അര്‍ധസെഞ്ചറിയാണിത്.
ആദ്യം ബാറ്റു ചെയ്ത മുംബൈ ആറു വിക്കറ്റ് നഷ്ടത്തിലാണ് 195 റണ്‍സെടുത്തത്. പരിക്കുമൂലം രോഹിത് ശര്‍മ്മ കളിച്ചില്ല. പകരമെത്തിയ ക്വിന്റന്‍ ഡികോക്കിന്റെ സെഞ്ചറിയും നമന്‍ ധിറിന്റെ അര്‍ധസെഞ്ചറിയുമാണ് മുംബൈയെ മികച്ച സ്‌കോറിലെത്തിച്ചത്. ഡി കോക്ക് 60 പന്തില്‍ 112 റണ്‍സെടുത്തു. മൂന്ന് വ്യത്യസ്ത ഐപിഎല്‍ ടീമുകള്‍ക്കായി സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരം എന്ന റെക്കോര്‍ഡും സ്വന്തമാക്കി. അഞ്ച് മത്സരങ്ങളില്‍ നിന്ന് വെറും ഒരു വിജയം മാത്രമാണ് മുംബൈ ഇന്ത്യന്‍സിന് നേടാനായിട്ടുള്ളത്.







