ദുബൈ: ടി20 ലോകകപ്പിലെ ഇന്ത്യയ്ക്കെതിരായ മത്സരത്തില്‍ പാകിസ്ഥാന്‍ കളിക്കില്ലെന്ന പ്രഖ്യാപനത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ക്രിക്കറ്റ് താരങ്ങളായ കെവിന്‍ പീറ്റേഴ്സണും ആര്‍ അശ്വിനും. ഫൈനലില്‍ ഇരു ടീമുകളും ഏറ്റുമുട്ടേണ്ടി വന്നാല്‍ അപ്പോഴും പാക്കിസ്ഥാന്‍ പിന്മാറുമോ എന്നാണ് താരങ്ങളുടെ ചോദ്യം.
”ഈ ലോകകപ്പിലെ ഗ്രൂപ്പ്, പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ശേഷം ഇന്ത്യ പാകിസ്ഥാനെ ഫൈനലില്‍ നേരിടേണ്ടി വരുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, ഇനി അങ്ങനെ ഒരു സാഹചര്യം വന്നാല്‍ അപ്പോഴും മത്സരം കളിക്കാന്‍ പാകിസ്ഥാന്‍ വിസമ്മതിക്കുമോ? ” എന്നാണ് കെവിന്‍ പീറ്റേഴ്സണ്‍ സമൂഹമാധ്യമത്തിലൂടെ ചോദിച്ചിരിക്കുന്നത്. അങ്ങനെ ഒരു തീരുമാനം പാകിസ്ഥാന്‍ സ്വീകരിച്ചാല്‍ ഇനി ടി20 ലോകകപ്പ് തന്നെ കാണില്ലെന്ന് ആര്‍ അശ്വിനും ട്വീറ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, സാഹചര്യങ്ങള്‍ വിശകലനം ചെയ്യാന്‍ ഐസിസി അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരെ കളിക്കില്ലെന്നുള്ള പാകിസ്ഥാന്റെ നിലപാടില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത്.
മത്സരത്തില്‍ നിന്നും പിന്മാറുന്നത് അടിസ്ഥാനതത്വങ്ങള്‍ക്ക് എതിരാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ഐസിസി പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ ഔദ്യോഗികമായ മറുപടി ലഭിച്ച ശേഷമാകും തുടര്‍ന് നടപടികള്‍ ഐസിസി പ്രഖ്യാപിക്കുക









