തൃശൂർ: ഇളയമകനെ നഷ്ടപ്പെട്ടതിന്റെ വേദനയിൽ കഴിയുന്ന സിൽജോയ്ക്കും ജോൺസിക്കും സാന്ത്വനമേകി അനേഷ് ജീവിതത്തിലേക്ക്. പാമ്പ് കടിയേറ്റ് ദിവസങ്ങളോളം മരണത്തോട് മല്ലിട്ട അനോഷ് (10) അപകട നില തരണം ചെയ്തതായി അങ്കമാലി ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി.അനോഷ് അച്ഛനും അമ്മയുമായി സംസാരിച്ചു. വീഡിയോ കോളിൽ അമ്മൂമ്മയുമായും ചേച്ചിയുമായം സംസാരിച്ചതായി ഡോക്ടർമാർ അറിയിച്ചു. അനോഷിന്റെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ട്, ദിവസങ്ങൾക്കകം തീവ്ര പരിചരണ വിഭാഗത്തിൽ നിന്നാണ് മാറ്റാനാകുമെന്ന് പ്രതീക്ഷയെന്നും ഡോക്ടർമാർ പറഞ്ഞു. കുട്ടി മരുന്നുകളോട് ആദ്യം മുതലേ അനുകൂലമായി പ്രതികരിച്ചതും ചികിത്സയിൽ ഗുണമായി.അനോഷിന്റെ അനുജനായ എട്ടു വയസ്സുകാരൻ ആൽജോ പാമ്പുകടിയേറ്റ് മരിച്ചത് നാടിനാകെ വേദനയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് അച്ഛനും അമ്മയ്ക്കുമൊപ്പം ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ഇരുവർക്കും പാമ്പുകടിയേറ്റത്.
അനോഷ് അച്ഛനോടും അമ്മയോടും സംസാരിച്ചു, പാമ്പു കടിയേറ്റ കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി, ആരോഗ്യനില മെച്ചപ്പെട്ടു







