കേരള നിയമസഭ വോട്ടെണ്ണല്‍ പുരോഗമിക്കവെ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ശക്തമായ യുഡിഎഫ് തരംഗത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. ഇതിനിടെ എല്‍ഡിഎഫിനെ പരിഹസിച്ചു കൊണ്ടാണ് ഹരീഷ് പേരടിയുടെ പോസ്റ്റ്.”അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത്. അഭിവാദ്യങ്ങള്‍” എന്നാണ് ഹരീഷ് കുറിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിലെ കണക്ക് പ്രകാരം കേരളത്തില്‍ 97 മണ്ഡലങ്ങളിലാണ് യുഡിഎഫ് മുന്നേറുന്നത്. 40 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നേറുമ്പോള്‍ മൂന്നിടത്ത് എന്‍ഡിഎയും മുന്നേറുന്നുണ്ട്.മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും വിറയ്ക്കുന്ന കാഴ്ചയാണ് വോട്ടെണ്ണല്‍ പുരോഗമിക്കവെ കാണാനായത്. ആദ്യത്തെ ആറ് റൗണ്ടുകളിലും പിണറായി വിജയന്‍ ധര്‍മ്മടത്ത് പിന്നിലായിരുന്നു. എഴാം റൗണ്ടിലാണ് പിണറായി ലീഡ് തിരിച്ചുപിടിച്ചത്. മന്ത്രിമാര്‍ കൂട്ടത്തോടെ പിന്നിലാകുന്ന കാഴ്ചയ്ക്കും വോട്ടെണ്ണല്‍ സാക്ഷ്യം വഹിക്കുന്നുണ്ട്.വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ എംബി രാജേഷ്, റോഷി അഗസ്റ്റിന്‍, ആര്‍ ബിന്ദു, വിഎന്‍ വാസവന്‍, വീണ ജോര്‍ജ്, ഗണേഷ് കുമാര്‍, വി ശിവന്‍കുട്ടി, പി രാജീവ്, കടന്നപ്പള്ളി രാമചന്ദ്രന്‍, എകെ ശശീന്ദ്രന്‍ എന്നീ മന്ത്രിമാര്‍ പിന്നിലാണ്.
‘അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത്’: ഹരീഷ് പേരടി






