വെള്ളമുണ്ട: പട്രോളിംഗിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാക്കളിൽ നിന്നും എം.ഡി.എം.എയും കഞ്ചാവും പിടിച്ചെടുത്ത് വെള്ളമുണ്ട പോലീസ് . വെള്ളമുണ്ട, വള്ളുവശ്ശേരി വീട്ടിൽ സിയാദ് (33) എന്നയാളിൽ നിന്നും 0.05 ഗ്രാം എം.ഡി.എം.എ യും വെള്ളമുണ്ട, കണ്ടത്തുവയൽ, കീഴട്ട വീട്ടിൽ മുഹമ്മദ് അസ്ലം (36) എന്നയാളിൽ നിന്നും 2 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. 03.05.2026 ഞായറാഴ്ച രാത്രിയിൽ പോലീസ് നടത്തിയ പട്രോളിംഗിനിടെയാണ് ഇരുവരും വലയിലായത്. ഇൻസ്പെക്ടർ എസ്.എച്ച്.ഓ, പി.ബി സജീവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ടി.എം വിപിൻ, സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുൾ വാഹിദ്, നൗഫൽ എന്നിവരുടങ്ങുന്ന പോലീസ് സംഘമാണ് പരിശോധന നടത്തിയത്
എം.ഡി.എം.എയും കഞ്ചാവുമായി വെള്ളമുണ്ടയിൽ യുവാക്കൾ പിടിയിൽ








