മീനങ്ങാടിയിൽ ലോറിയും കാറുമിടിച്ച് 2 കുട്ടികൾ ഉൾപ്പടെ 5 പേർക്ക് പരിക്ക്

മീനങ്ങാടിയിൽ ലോറിയും കാറുമിടിച്ച് 2 കുട്ടികൾ ഉൾപ്പടെ 5 പേർക്ക് പരിക്ക്. മീനങ്ങാടി 54 ലാണ് അപകടം. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.പുലർച്ചെ 3.45 ഓടെയാണ് അപകടം. ബത്തേരി കുപ്പാടി കുന്നുപ്പിള്ളിൽ ജൊഹാൻ, ജോബി, ജെയ്സൺ, ജാൻസി , സാറക്കുട്ടി എന്നിവർക്കാണ് പരിക്കേറ്റത്.എറണാകുളത്ത് നിന്ന് വരികയായിരുന്ന കാർ യാത്രികരാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവർ മീനങ്ങാടി ആരോഗ്യ ഹോസ്പിറ്റലിൽ ചികിൽസയിലാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights