വെങ്ങപ്പള്ളി :കല്‍പ്പറ്റ എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ G.ജിഷ്ണുവും സംഘവും വെങ്ങപള്ളി മലഞ്ചെരിപ്പ്കുന്ന് ഭാഗത്ത് നടത്തിയ റെയിഡില്‍ വില്‍പ്പനക്കായി 30 കുപ്പികളിലായി സൂക്ഷിച്ചുവച്ച 15 ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ അറസ്റ്റില്‍.വെങ്ങപ്പള്ളി മലഞ്ചെരിപ്പ്കുന്ന് സ്വദേശി ചൂണ്ടപുഴൂര്‍ വീട്ടില്‍ കുഞ്ഞനന്തന്‍.സി.ജി ( വയസ് : 57 ) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
റെയിഡില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ്മുസ്തഫ.ടി , പ്രജീഷ്.എം.വി , ശ്രീജിത്ത്.ടി ,
വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സിബിജ.പി.പി എന്നിവര്‍ പങ്കെടുത്തു.
കല്‍പറ്റ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജറാക്കിയ പ്രതിയെ വൈത്തിരി സബ് ജയിലില്‍ റിമാന്റ് ചെയ്തു.
എക്‌സൈസ് റെയിഡില്‍ വില്‍പ്പനക്കായി സൂക്ഷിച്ചുവച്ച 30 കുപ്പി വിദേശമദ്യവുമായി ഒരാള്‍ അറസ്റ്റില്‍









