‘ട്രോളന്മാര്‍ അവരുടെ പണി ചെയ്യട്ടെ’, രാഷ്ട്രീയത്തില്‍ തുടരും; പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ലെന്ന് അഞ്ജലി നായര്‍

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ പരാജയപ്പെട്ടെങ്കിലും രാഷ്ട്രീയത്തില്‍ ഇനിയും സജീവമായി തുടരുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി അഞ്ജലി നായര്‍. തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വോട്ട് നേടാനാകാത്തതിന്റെ കാരണം പരിശോധിക്കും. പ്രചാരണത്തില്‍ താന്‍ 100 ശതമാനം നീതി പുലര്‍ത്തിയെന്നും ട്രോളുണ്ടാക്കുന്നവര്‍ അവരുടെ പണി ചെയ്യട്ടെ എന്നും അഞ്ജലി മാധ്യമങ്ങളോട് പ്രതികരിച്ചു.നിയമസഭാ തെരഞ്ഞെടുപ്പിലെ സെലിബ്രിറ്റി സ്ഥാനാര്‍ത്ഥികളില്‍ ഒരാളായിരുന്നു നടി അഞ്ജലി നായര്‍. തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ഥിയായിട്ടായിരുന്നു മത്സരിച്ച അഞ്ജലിക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കോണ്‍ഗ്രസിന്റെ ദീപക് ജോയ് ആണ് തൃപ്പൂണിത്തുറ മണ്ഡലത്തില്‍ വിജയിച്ചത്. 18468 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോണ്‍്ഗ്രസിന്റെ ജയം. ആകെ 70256 വോട്ടുകളാണ് കോണ്‍ഗ്രസ് നേടി. എല്‍ഡിഎഫിന്റെ കെ എന്‍ ഉണ്ണികൃഷ്ണന്‍ 51788 വോട്ടുകളും നേടി. അഞ്ജലി നായര്‍ക്ക് 29471 വോട്ടുകളാണ് നേടാനായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights