Hello Mummy OTT Release Date & Platform: തിയേറ്ററുകളിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയ ഫാന്‍റസി കോമഡി ത്രില്ലർ ചിത്രമാണ് ‘ഹലോ മമ്മി’. ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിലെത്തിയ ചിത്രം തിയേറ്ററിലെത്തിയിട്ട് രണ്ടു മാസമാവുന്നു.
സാധാരണ തിയേറ്റർ റിലീസിനു പിന്നാലെ, 45 ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം ഒടിടിയിൽ റിലീസ് ചെയ്യാറുണ്ട്. എന്നാൽ ‘ഹലോ മമ്മി’യുടെ ഒടിടി റിലീസ് ഡേറ്റ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഹാസ്യം, പ്രണയം, ഫാന്റസി, ഹൊറർ തുടങ്ങി പ്രേക്ഷകർക്കാവശ്യമായ എല്ലാ ചേരുവകളും ചേർത്ത് വൈശാഖ് എലൻസ് ആണ്ചിത്രം നിർമ്മിച്ചത്.