വിതുര താലൂക്ക് ആശുപത്രിയില്‍ അണലി; കണ്ടെത്തിയത് ക്യാഷ്വാലിറ്റിയില്‍ സ്റ്റെപ്പിനടിയില്‍ നിന്നും, ആര്‍ആര്‍ടി സംഘമെത്തി പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിലെ താലൂക്ക് ആശുപത്രിയില്‍ അണലി. ആശുപത്രിയിലെ ക്യാഷ്വാലിറ്റിയില്‍ ജീവനക്കാരാണ് അണലിയെ കണ്ടത്. ഇന്ന് രാവിലെയാണ് സംഭവം. ഉടന്‍തന്നെ പരുത്തിപള്ളിയിലെ ആര്‍ ആര്‍ ടി ടീമിനെ വിവരമറിയിക്കുകയും ആര്‍ ആര്‍ ടി അംഗം റോഷിനി എത്തി അണലി കുഞ്ഞിനെ പിടികൂടുകയും ചെയ്തു.
ക്യാഷ്വാലിറ്റിയില്‍ സ്റ്റെപ്പിനടിയിലെ ചെറിയ ദ്വാരത്തിലായിരുന്നു അണലി കുഞ്ഞ് ഉണ്ടായിരുന്നത്. ജീവനക്കാര്‍ പഞ്ഞി വച്ച് അതിനെ അടച്ചിരുന്നു. തുടര്‍ന്ന് ആര്‍ആര്‍ടി അംഗം സ്ഥലത്തെത്തി പഞ്ഞി മാറ്റി അണലി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. അണലിയുടെ കുഞ്ഞുങ്ങള്‍ ഇനിയും പരിസരത്ത് ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പരിശോധന നടത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights