ലൈംഗികാതിക്രമ കേസിലെ പ്രതിയായ ഗ്രേഡ് ASI യ്ക്ക് സസ്പെൻഷൻ. എളമക്കര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ് ഐ മുജീബ് റഹ്മാനെയാണ് സസ്പെൻഡ് ചെയ്തത്.പരാതി നൽകാനെത്തിയ യുവതിയോട് ഇയാൾ മോശമായി പെരുമാറുകയും ലൈംഗീക ഉദ്ദേശത്തോടുകൂടി സമീപിക്കുകയും ചെയ്തുവെന്നാണ് പരാതി. ഒപ്പം തന്നെ പത്തനംതിട്ടയിലെ ഡോക്ടറെ മയക്കുമരുന്ന് കേസിൽ കുടുക്കുമെന്ന് പറഞ്ഞ് അവരുടെ കൈയിൽ നിന്ന് ഇയാൾ ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലും പ്രതിയാണ് മുജീബ് റഹ്മാൻ. കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.
പരാതി നൽകാനെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം; ഗ്രേഡ് എഎസ്ഐയ്ക്ക് സസ്പെൻഷൻ








