മലപ്പുറത്ത് മസാജിന് പോയ യുവാവിനെ വിവസ്ത്രനാക്കി ഫോട്ടോയെടുത്ത് പണം തട്ടാൻ ശ്രമം; പ്രതികൾ അറസ്റ്റിൽ

മലപ്പുറം: തിരൂരിൽ മസാജ് സെൻ്ററിൻ്റെ മറവിൽ ഹണിട്രാപ്പ്. മസാജിന് പോയ യുവാവിനെ വിവസ്ത്രനാക്കി ഫോട്ടോയെടുത്ത് പണം തട്ടാൻ ശ്രമിച്ചെന്ന് പരാതി. തട്ടിപ്പിന് ശ്രമിച്ച മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മസാജ് സെൻ്റർ ഉടമയായ തിരുവന്തപുരം സ്വദേശി സൌദും ജീവനക്കാരായ രണ്ട് സ്ത്രീകളുമാണ് പിടിയിലായത്. പ്രതികൾ യുവാവിനെ വിവസ്ത്രനാക്കി ഫോട്ടോയെടുത്ത് 2 ലക്ഷം രൂപ കൈക്കലാക്കാൻ ശ്രമം നടത്തിയെന്നാണ് പരാതി.കഴിഞ്ഞ എട്ടാം തീയതി ‘ഓറ വെൽനെസ്സ്’ എന്ന മസാജ് സെന്‍ററില്‍ മസാജിന് പോയ യുവാവാണ് തട്ടിപ്പിനിരയായത്. മസാജിനെത്തിയ യുവാവിൻ്റെ കൈയിൽ കൂടുതൽ പണമുണ്ടെന്ന് മനസ്സിലാക്കിയ പ്രതികൾ മർദ്ദിച്ചും ഭീഷണിപ്പെടുത്തിയും 28500 രൂപയും ഒന്നര പവന്റെ സ്വർണ്ണമാലയും, ബൈക്കും കൈക്കലാക്കിയിരുന്നു. മസാജ് സെന്ററിലെ സ്ത്രീകളെ ഉപദ്രവിച്ചതിന് യുവാവിനെതിരെയും കേസെടുത്തിട്ടുണ്ട്. കേസിലെ മുഖ്യ പ്രതിയും മസാജ് സെന്റർ നടത്തിപ്പുകാരനായ സൌദ് പത്തോളം കേസുകളിലെ പ്രതിയാണ്. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ മേൽ നോട്ടത്തിലാണ് അന്വേഷണം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights