മൂ​ന്നു വ​യ​സ്സു​കാ​രി​യെ​ തെ​രു​വു​നാ​യ്​​ ആ​ക്ര​മി​ച്ചു; പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു

പ​ത്ത​നം​തി​ട്ട: ഓ​മ​ല്ലൂ​ർ ​പൈ​വ​ള്ളി​യി​ൽ മൂ​ന്നു വ​യ​സ്സു​കാ​രി​ക്ക്​ തെ​രു​വു​നാ​യു​ടെ​ ക്രൂ​ര​മാ​യ ആ​ക്ര​മ​ണം. പൈ​വ​ള്ളി ച​രു​വി​ൽ പ്ര​തി​ഭ​യു​ടെ മ​ക​ൾ സു​ക​ന്യ​യെ​യാ​ണ്​ ആ​ക്ര​മി​ച്ച​ത്. അ​ടു​ക്ക​ള വാ​തി​ൽ വ​ഴി വീ​ടി​നു​ള്ളി​ൽ ക​ട​ന്നാ​യി​രു​ന്നു ആ​ക്ര​മ​ണം. ക​ണ്ണി​ന​ട​ക്കം മു​ഖ​ത്ത് ക​ടി​യേ​റ്റ കു​ട്ടി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പൈ​വ​ള്ളി വാ​ർ​ഡി​ലെ മ​റ്റ്​ ചി​ല​രെ​യും നാ​യ്​ ഓ​ടി​ന​ട​ന്ന്​ ക​ടി​ച്ചു.​ രാ​വി​ലെ ഒ​രു വൈ​ദി​ക​നേ​യും തെ​രു​വു​നാ​യ്​ ക​ടി​ച്ചി​രു​ന്നു. നാ​യ്ക്ക്​ പേ​വി​ഷ​ബാ​ധ​യു​ള്ള​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ത്തും തെ​രു​വു​നാ​യ് ​ശ​ല്യം വ​ർ​ധി​ച്ചി​രി​ക്ക​യാ​ണ്. ജി​ല്ല ആ​സ്ഥാ​ന​ത്ത്​ നാ​യ്ക്ക​ൾ വ​ലി​യ ഭീ​ഷ​ണി​യാ​യി​ട്ടു​ണ്ട്​. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പ​ത്ത​നം​തി​ട്ട കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്‌​റ്റാ​ൻ​ഡി​ൽ ഭി​ക്ഷാ​ട​ക​ര​ട​ക്കം ആ​റ്​ യാ​ത്ര​ക്കാ​രെ​യാ​ണ്​ തെ​രു​വു​നാ​യ്​ ആ​ക്ര​മി​ച്ച​ത്.

പ്ര​സ​വി​ച്ചു​കി​ട​ന്ന നാ​യാ​ണ്​ പ​ല​രെ​യും ആ​ക്ര​മി​ച്ച​ത്. അ​ഞ്ച് കു​ട്ടി​ക​ളു​മാ​യി ഈ ​നാ​യ് യാ​ത്ര​ക്കാ​ർ ക​ട​ന്നു​പോ​കു​ന്ന വ​ഴി​യി​ലാ​ണ്​ കി​ട​ക്കു​ന്ന​ത്. യാ​ത്ര​ക്കാ​ർ ബ​സി​ൽ ക​യ​റാ​നു​ള്ള തി​ര​ക്കി​ൽ നാ​യ്​​ക്കൂ​ട്ട​ത്തെ കാ​ണാ​തെ അ​വ​യെ ത​ട്ടു​ക​യോ മ​റ്റോ ചെ​യ്താ​ൽ പി​റ​കെ പാ​ഞ്ഞെ​ത്തി ക​ടി​ക്കു​ക​യാ​ണു ചെ​യ്യു​ന്ന​ത്. ​ മൂ​ന്നു ദി​വ​സം മു​മ്പും ഇ​ങ്ങ​നെ ഒ​രാ​ൾ​ക്ക് ക​ടി​യേ​റ്റി​രു​ന്നു.കൂ​ടു​ത​ൽ നാ​യ്ക്ക​ൾ ബ​സ്​​സ്റ്റാ​ൻ​ഡി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ത​മ്പ​ടി​ച്ചി​ട്ടു​ണ്ട്. ഇ​വ​ക്ക് തീ​റ്റ ന​ൽ​കു​ന്ന​ത് ഡി​പ്പോ​യി​ലെ ചി​ല ജീ​വ​ന​ക്കാ​രാ​ണെ​ന്ന ആ​രോ​പ​ണ​വു​മു​ണ്ട്. കൃ​ത്യ​മാ​യി തീ​റ്റ ല​ഭി​ക്കു​ന്ന​തി​നാ​ലാ​ണ് ഇ​വ സ്റ്റാ​ൻ​ഡ് വി​ട്ടു പോ​കാ​ത്ത​തെ​ന്നാ​ണ് ആ​ക്ഷേ​പം.

ന​ഗ​ര​ത്തി​ൽ പ​ല ഭാ​ഗ​ത്തും തെ​രു​വു​നാ​യ് ശ​ല്യം ജ​ന​ത്തെ വ​ല​ക്കു​ന്നു. പു​തി​യ ബ​സ്​ ​സ്​​റ്റാ​ൻ​ഡി​ലേ​ക്ക്​ യാ​​​ത്ര​ക്കാ​ർ​ക്ക്​ ​പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധം തെ​രു​വു​നാ​യ്ക്ക​ൾ നി​റ​ഞ്ഞി​രി​ക്ക​യാ​ണ്. ​ഭ​ക്ഷ​ണം കി​ട്ടാ​തെ വ​രു​മ്പോ​ൾ ചി​ല വീ​ടു​ക​ളി​ൽ ക​യ​റി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്യാ​റു​ണ്ട്.​ പ​ഴ​യ സ്വ​കാ​ര്യ ബ​സ് സ്‌​റ്റാ​ൻ​ഡ് യാ​ർ​ഡി​ൽ യാ​ത്ര​ക്കാ​ർ ക​ട​ന്നു​പോ​കു​ന്ന വ​ഴി​യി​ലും ഇ​രി​പ്പി​ട​ത്തി​നു താ​ഴെ​യു​മാ​യാ​ണ് നാ​യ്ക്ക​ൾ കി​ട​ക്കു​ന്ന​ത്. സ്‌​കൂ​ൾ കു​ട്ടി​ക​ള​ട​ക്കം ഒ​ട്ടേ​റെ പേ​ർ വ​ന്നു​പോ​കു​ന്ന ഇ​വി​ടെ​യും നാ​യ്​​ക്ക​ൾ​ക്കു ഭ​ക്ഷ​ണം ന​ൽ​കാ​ൻ ചി​ല​രു​ള്ള​താ​ണ് ഇ​വ സ്റ്റാ​ൻ​ഡ് വി​ട്ടു പോ​കാ​ത്ത​തി​ന്റെ കാ​ര​ണ​മെ​ന്നു വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

റി​ങ് റോ​ഡി​ൽ പ​ല ഭാ​ഗ​ത്തും ഭ​ക്ഷ​ണ​മാ​ലി​ന്യം ത​ള്ളു​ന്ന​തി​നാ​ൽ ഈ ​ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം നാ​യ്ശ​ല്യ​വു​മു​ണ്ട്. മേ​ലേ​വെ​ട്ടി​പ്രം, താ​ഴെ​വെ​ട്ടി​പ്രം, പു​തി​യ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​നു പി​ൻ​വ​ശം, പ​ഴ​യ സ്റ്റാ​ൻ​ഡ്, മാ​ർ​ക്ക​റ്റ്, മി​നി സി​വി​ൽ​സ്​​റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം തെ​രു​വു​നാ​യ്​ ശ​ല്യം രൂ​ക്ഷ​മാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights