മാനന്തവാടി:മാനന്തവാടി പെരുവക കരിന്തിരിക്കടവിന് സമീപം ജനവാസ മേഖലയില്‍ കക്കൂസ്മാലിന്യം തള്ളിയ ലോറി മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ റഫീഖിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. മാലിന്യം തള്ളിയ കൊണ്ടോട്ടി സ്വദേശികളായ ഷബീര്‍, ഇര്‍ഷാദ്, പെരിന്തല്‍മണ്ണ സ്വദേശി സിദാന്‍ റോഷന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. മാനന്തവാടി എസ് ഐമാരായ സിന്‍ഷ, മൊയ്തു, സിപിഒ മാരായ പ്രജീഷ് കെ,
ശ്രീജിത്ത് എ.ബി തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കസ്റ്റഡിയിലെടുത്ത ലോറി കോടതിയില്‍ ഹാജരാക്കി.
പെരുവകയില്‍ മാലിന്യം തള്ളിയ ലോറി കസ്റ്റഡിയില്‍; മൂന്ന് പേരെ അറസ്റ്റ് ചെയ്തു








