പിലാത്തറയിൽ ദുരൂഹ സാഹചര്യത്തിൽ കാർ; ഉള്ളിൽ രക്തക്കറ, വസ്ത്രങ്ങൾ വലിച്ചെറിഞ്ഞ നിലയിൽ, ദുരൂഹത

കണ്ണൂര്‍: പിലാത്തറയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് ദുരൂഹ സാഹചര്യത്തില്‍ കാര്‍ കണ്ടെത്തി. പിലാത്തറ കോ. ഓപ്പറേറ്റീവ് കോളേജിന് സമീപത്താണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടെത്തിയത്. കാറിനുള്ളില്‍ രക്തക്കറയും കണ്ടെത്തി. കാറിന്റെ ബോണറ്റും ഡോറും തുറന്ന നിലയിലാണ്. കാറിനകത്തുണ്ടായിരുന്ന വസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞ നിലയിലും കണ്ടെത്തി.കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സംഭവം ആദ്യം ശ്രദ്ധിക്കുന്നത്. സ്വര്‍ണപ്പണ ഇടപാടോ കുഴല്‍പ്പണ ഇടപാടോ സംശയിക്കുകയാണ് പൊലീസ്. പെരിന്തൽമണ്ണയിലെ സ്വർണ്ണ വ്യാപാരിയാണ് കാറിൻ്റെ ഉടമയെന്നാണ് പ്രാഥമിക വിവരം. അന്യസംസ്ഥാനക്കാരാണ് കാറിൽ ഉണ്ടായിരുന്നതെന്നും കണ്ടെത്തലുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights