കൊച്ചി: പൊതുസ്ഥലത്ത് രാസ ലഹരി ഉപയോഗിക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. ആസാം മൊറിഗാവ് സ്വദേശി അനമുൽ ഹഖ് (29), നാഗോൺ സ്വദേശി അസറുൽ ഇസ്ലാം (21) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ ഇവർ സിറിഞ്ച് ഉപയോഗിച്ച് മയക്ക് മരുന്ന് കുത്തുന്നത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ജില്ലാ പൊലീസ് മേധാവി കേസെടുക്കാൻ നിർദേശം നൽകുകയായിരുന്നു. പിടികൂടുമ്പോൾ ഇവരുടെ കൈവശം ആറ് കുപ്പി ഹെറോയിനും ഉണ്ടായിരുന്നു.
സിറിഞ്ച് ഉപയോഗിച്ച് മയക്ക് മരുന്ന് കുത്തിവെച്ചു, വീഡിയോ പകർത്തി സമൂഹമാധ്യമങ്ങൾ വഴി പ്രചരണം, പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ









