താമരശ്ശേരി ചുരത്തില്‍ വാഹന നിയന്ത്രണം; രാവിലെ ആറ് മുതല്‍ എട്ട് വരെ, ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

വയനാട്: കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിനെത്തുടര്‍ന്ന് അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി താമരശ്ശേരി ചുരത്തില്‍ (ദേശീയ പാത 766) വലിയ മള്‍ട്ടി ആക്സില്‍ വാഹനങ്ങളുടെയും ഹെവി ഗുഡ്‌സ് വാഹനങ്ങളുടെയും ആര്‍ട്ടിക്കുലേറ്റഡ് ലോറികളുടെയും യാത്രയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. വയനാട് ജില്ലാ കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അദ്ധ്യക്ഷയുമായ ഡി ആര്‍ മേഘശ്രീ ആണ് ഉത്തരവിട്ടത്.രാവിലെ ആറ് മുതല്‍ രാത്രി എട്ട് വരെയാണ് നിയന്ത്രണം. മഴക്കാലം അവസാനിക്കുന്നത് വരെയോ അല്ലെങ്കില്‍ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതു വരെയോ നിരോധനം നിലനില്‍ക്കും. കെഎസ്ആര്‍ടിസി ബസുകള്‍, സ്വകാര്യ കാറുകളും ജീപ്പുകളും ടാക്‌സികളും ഉള്‍പ്പെടുന്ന ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍, ആംബുലന്‍സുകള്‍, ആരോഗ്യ അടിയന്തര സാഹചര്യങ്ങളുമായി ബന്ധപ്പെടുന്നവ ഉള്‍പ്പെടെയുള്ള അവശ്യ സേവന വാഹനങ്ങള്‍, പൊലീസ്, ഫയര്‍ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ്, ദുരന്ത പ്രതികരണ വിഭാഗങ്ങള്‍, സൈന്യം, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ തുടങ്ങിയവയ്ക്ക് നിയന്ത്രണം ബാധകമല്ല.ചുരത്തിലെ നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. സാഹചര്യം പരിഗണിച്ച് ആവശ്യമായ സമയങ്ങളില്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights