തിരുവനന്തപുരം: മയക്കുമരുന്ന് ശ്യംഖലയുടെ വേററുക്കാനുളള നടപടികള്‍ തുടരുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താനുളള ശ്രമം നടക്കുകയാണെന്നും സംശയമുനയിലുളളവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്‌കൂളുകള്‍ക്ക് മുന്നില്‍ പുകയില ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്നത് പൂര്‍ണമായും നിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.വിദ്യാര്‍ത്ഥികളെ ചുറ്റിപ്പറ്റി വ്യാപാരം നടത്താനാണ് അന്താരാഷ്ട്ര സംഘങ്ങളുടെ ശ്രമം. രണ്ട് അന്താരാഷ്ട്ര സംഘാംഗങ്ങളെ പിടികൂടി. 60 ലക്ഷം രൂപയുടെ മയക്കുമരുന്ന് ഓപ്പറേഷന്‍ തൂഫാന്‍ വഴി കണ്ടെടുത്തു. 16 അംഗങ്ങളുളള ഒരു കേസില്‍ നൈജീരിയന്‍ പൗരന്‍ സാമുവലിനെ പിടികൂടി. ഡല്‍ഹിയില്‍ നിന്നാണ് സാമുവലിനെ പിടികൂടിയത്. പത്തനംതിട്ടയിലെ ഒരു കേസില്‍ എല്‍സീന എന്ന വിദേശപൗരയെ ബെംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്’ രമേശ് ചെന്നിത്തല പറഞ്ഞു.തൂഫാന്‍ വിജിലന്‍സ് എന്ന സംവിധാനം രൂപീകരിച്ചിട്ടുണ്ടെന്നും രഹസ്യ വിവരങ്ങള്‍ ആര്‍ക്കും പൊലീസിന് കൈമാറാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 9497979794, 9497927797 എന്നീ നമ്പറുകളിലേക്ക് പൊതുജനങ്ങള്‍ക്ക് വിവരമറിയിക്കാമെന്നും 9995966666 എന്ന നമ്പറില്‍ വാട്ട്‌സ്ആപ്പ് വഴി വിവരമറിയിക്കാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശാസ്ത്രീയമായ നിലയിലാണ് ഓപ്പറേഷന്‍ തൂഫാന്‍ നടപ്പിലാക്കുന്നതെന്നും മമ്മൂട്ടിക്കൊപ്പമുളള സംഘം ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമറിയിച്ചെന്നും ചെന്നിത്തല പറഞ്ഞു. ‘പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കും. ബോധവത്കരണവും നേരിടലും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകും. ജനങ്ങള്‍ ലഭിക്കുന്ന വിവരങ്ങള്‍ അറിയിക്കണം. പൊലീസില്‍ നിന്ന് അപാകത ഉണ്ടായിട്ടുണ്ടെങ്കില്‍ തന്നെ വിവരമറിയിക്കാം. മുന്‍ സര്‍ക്കാരിന്റെ ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ തുടര്‍ച്ചയായി തൂഫാനെ കണ്ടാല്‍ മതി. റീഹാബിലിറ്റേഷന്‍ ആരോഗ്യ, എക്‌സൈസ് വകുപ്പുകളുമായി ചേര്‍ന്ന് നടപ്പിലാക്കും’: ചെന്നിത്തല പറഞ്ഞു.എന്‍ഡിപിഎസ് നിയമപ്രകാരം ആയിരം ഗ്രാം വരെ കയ്യില്‍ വയ്ക്കാമെന്ന കേന്ദ്ര നിയമം മാറ്റേണ്ടതാണ്. ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ 728 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും 795 പേര്‍ അറസ്റ്റിലായെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 625 ഗ്രാം എംഡിഎംഎ, 48 കിലോ കഞ്ചാവ്, 130 ഗ്രാം ഹാഷിഷ് ഓയില്‍, 480 കഞ്ചാവ് ബീഡി എന്നിവ പിടിച്ചെടുത്തെന്നും അദ്ദേഹം പറഞ്ഞു.എസ്എച്ച്ഒ സംവിധാനത്തിലെ പരിഷ്‌കാരം വേഗത്തില്‍ നടപ്പിലാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ‘സമിതിയുടെ ശുപാര്‍ശ പ്രകാരം മാത്രമേ മാറ്റമുണ്ടാകൂ. എസ്എച്ച്ഒ സംവിധാനം വന്നതോടെ എസ്‌ഐമാരുടെ ഉത്സാഹം കുറഞ്ഞു. എസ്‌ഐമാരുടെ പ്രവര്‍ത്തനത്തില്‍ മാന്ദ്യം സംഭവിച്ചു. പൊതുജനങ്ങളില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും ഈ വിവരങ്ങളാണ് ലഭിച്ചത്. മുന്‍ സര്‍ക്കാരിന്റെ നടപടിയായതിനാലാണ് സമിതി വെച്ചത്. മുന്‍ സര്‍ക്കാര്‍ ചെയ്തതുകൊണ്ട് മാത്രം ഈ സര്‍ക്കാര്‍ അത് ഉപേക്ഷിക്കില്ല. പഴയ സംവിധാനം തന്നെയാണ് നല്ലതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എസ്എച്ച്ഒ സംവിധാനം മാറ്റുന്നത് സമയബന്ധിതമായി നടപ്പിലാക്കും’ : മന്ത്രി പറഞ്ഞു.
മയക്കുമരുന്ന് ശൃംഗലയുടെ വേരറുക്കാനുളള ശ്രമം തുടരുകയാണ്,ബോധവത്കരണവും നേരിടലും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകും’









