ബജറ്റ് ഫ്രണ്ട്‌ലി ഇലക്ട്രിക് എസ്‌യുവി ഹ്യുണ്ടായി; പഞ്ചിനെ പൂട്ടാൻ പുതിയ നീക്കം

ബജറ്റ് ഫ്രണ്ട്‌ലി ഇലക്ട്രിക് എസ്‌യുവി വിപണിയിൽ എത്തിക്കാൻ ദക്ഷിണ കൊറിയന്‍ വാഹന ഭീമന്മാരായ ഹ്യുണ്ടായി. കമ്പനിയുടെ ചെന്നൈയിലെ പ്ലാന്റിലാകും പുതിയ വാഹനം നിർമ്മിക്കുക. ഇന്ത്യന്‍ വിപണിയിലെ വളര്‍ച്ച ലക്ഷ്യമിട്ടാണ് ഹ്യുണ്ടായി സബ്-4 മീറ്റര്‍ ഇലക്ട്രിക് എസ്‌യുവി വിപണിയിലെത്തിക്കുന്നത്. ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക്, അയോണിക് 5 പ്രീമിയം ഇലക്ട്രിക് എസ്‌യുവി എന്നിവ ഇതിനകം ഇന്ത്യൻ വിപണിയിൽ വിൽക്കുന്നുണ്ട്. രാജ്യത്തെ അതിവേഗം വളരുന്ന ഇവി വിഭാഗത്തിൽ ഹ്യുണ്ടായിയുടെ സ്ഥാനം ശക്തിപ്പെടുത്താൻ രണ്ട് മോഡലുകളും സഹായിച്ചിട്ടുണ്ട്.

ടാറ്റ പഞ്ച് ഇവി, മറ്റ് എൻട്രി ലെവൽ ഇലക്ട്രിക് എസ്‌യുവികൾ തുടങ്ങിയ എതിരാളികളെ നേരിടാൻ ഹ്യുണ്ടായിയുടെ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ഇലക്ട്രിക് കാറായി ഈ ഇവി എസ്‌യുവി പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹ്യുണ്ടായിയുടെ ആഗോള ഇലക്ട്രിക് വാഹന നിരയുമായി നിരവധി ഘടകങ്ങളും സാങ്കേതികവിദ്യകളും ഈ വാഹനം പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ ലഭ്യമായ ‘ഇന്‍സ്റ്റര്‍ ഇവി’ മോഡലിന്റെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഇത് നിര്‍മ്മിക്കുക.

42kWh, 49kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെ ഹ്യുണ്ടായി ഇതിനകം തന്നെ അന്താരാഷ്ട്ര വിപണികളിൽ ഇൻസ്റ്റർ ഇവിയെ വിൽക്കുന്നുണ്ട്. ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും ഉയര്‍ന്ന സുരക്ഷ ഉറപ്പാക്കുന്നതിനായി ഹ്യുണ്ടായുടെ അത്യാധുനിക ‘സ്മാര്‍ട്ട്‌സെന്‍സ് ലെവല്‍ 2 ADAS സാങ്കേതികവിദ്യ ഈ ബജറ്റ് കാറിലും ഉള്‍പ്പെടുത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights