ഷൂ ഇടുന്നതിനിടെ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു; യുവതി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ഷൂ ഇടുന്നതിനിടെ പാമ്പ് കടിയേറ്റു. എരഞ്ഞിപ്പാലം സ്വദേശി അനഘയ്ക്കാണ് പാമ്പ് കടിയേറ്റത്. യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.ഇന്ന് രാവിലെയാണ് സംഭവം. ജോലിക്ക് പോകാനായി ധൃതിയില്‍ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോഴാണ് സംഭവം നടന്നത്. ജോലിക്ക് പോകേണ്ട ധൃതിയില്‍ ഷൂവിനകം ശ്രദ്ധിച്ചില്ല. ഷൂ ഇട്ടതിന് ശേഷമാണ് ഷൂവിനുള്ളില്‍ പാമ്പ് ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ കാലില്‍ നിന്ന് ഷൂ ഊരിമാറ്റുകയായിരുന്നു. അതിന് മുന്‍പ് തന്നെ പാമ്പ് കടിയേറ്റിരുന്നു.ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. ഉടന്‍ തന്നെ പ്രാഥമിക ചികിത്സ നല്‍കി. ഗുരുതരമായ സാഹചര്യമില്ലെന്നും ആശങ്കപ്പെടാന്‍ ഒന്നും ഇല്ലെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഉടന്‍ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പാമ്പിനെ പിടികൂടി. മൂര്‍ഖന്‍ പാമ്പ് ആണ് എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights