‘കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം’; കേന്ദ്ര വിജ്ഞാപനം പുറത്തിറക്കി

കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം, കേന്ദ്ര വിജ്ഞാപനം പുറത്തിറക്കി. കഫ് സിറപ്പുകൾ ഉൾപ്പെടെ ഒരു സിറപ്പും ഇനി നേരിട്ട് വാങ്ങാനാവില്ല. ലക്ഷ്യമിടുന്നത് മരുന്നുകളുടെ അമിതോപയോഗവും പാർശ്വഫലങ്ങളും തടയാൻ. കുട്ടികൾക്കടക്കം ഡോക്ടറുടെ കൃത്യമായ നിർദേശമില്ലാതെ അമിതമായി സിറപ്പുകൾ നൽകുന്നത് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.രാജ്യത്തെ എല്ലാ ഫാർമസികളും മെഡിക്കൽ സ്റ്റോറുകളും നിർദേശം കർശനമായി പാലിക്കണം.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുണനിലവാരമില്ലാത്തതും തകരാറുകളുള്ളതുമായ കഫ് സിറപ്പ് മിശ്രിതങ്ങൾ കഴിച്ച് നിരവധി കുരുന്നുകളും മുതിർന്നവരും മരണപ്പെട്ട ദാരുണമായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നത്.

ഫാർമസികളിൽ നിന്നും ഇത്തരം മരുന്നുകൾ ഓവർ ദി കൗണ്ടർ ആയി വാങ്ങുന്ന രീതി പൂർണ്ണമായി നിരോധിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അടിയന്തര വിജ്ഞാപനം പുറപ്പെടുവിച്ചു.ഇതുസംബന്ധിച്ച കരട് വിജ്ഞാപനം കഴിഞ്ഞ ഡിസംബർ മാസത്തിലാണ് മന്ത്രാലയം ആദ്യമായി പുറത്തിറക്കിയത്.നിശ്ചിത സമയപരിധിക്കുള്ളിൽ ബന്ധപ്പെട്ട കക്ഷികളിൽ നിന്നോ പൊതുജനങ്ങളിൽ നിന്നോ ഈ ഉത്തരവിനെതിരെ യാതൊരുവിധ എതിർപ്പുകളും ഉയർന്നുവരാത്ത സാഹചര്യത്തിലാണ്, ജൂൺ 9-ലെ തീയതി രേഖപ്പെടുത്തിയ ഈ വിജ്ഞാപനം കേന്ദ്ര സർക്കാർ ഇപ്പോൾ ഔദ്യോഗികമായി ഗസറ്റിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചത്.
ഇന്ത്യയിലെ ഡ്രഗ്സ് റൂൾസ്ചട്ടങ്ങളിൽ വരുത്തിയ അതീവ നിർണ്ണായകമായ ഒരു ഭേദഗതിയാണ് പുതിയ വിജ്ഞാപനത്തിലുള്ളത്. നിലവിലുള്ള നിയമത്തിലെ ഷെഡ്യൂൾ കെ പ്രകാരം ചില പ്രത്യേക നിയന്ത്രണങ്ങളിൽ നിന്നും ഇളവ് നൽകിയിരുന്ന മരുന്നുകളുടെ വിഭാഗത്തിൽ നിന്നും സിറപ്പുകൾ എന്ന വാക്ക് കേന്ദ്ര സർക്കാർ പൂർണ്ണമായി നീക്കം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights