കൊച്ചി വൈപ്പിനില്‍ കപ്പലിന് തീപിടിച്ചു; തീപിടിച്ചത് സ്വകാര്യയാര്‍ഡില്‍ അറ്റകുറ്റപ്പണിക്കിടെ

കൊച്ചി: കൊച്ചിയിൽ അറ്റകുറ്റപ്പണി നടക്കുന്ന കപ്പലിന് തീപിടിച്ചു. വൈപ്പിനിൻ കാളമുക്കിൽ പ്രവർത്തിക്കുന്ന സ്വകാര്യ കപ്പല്‍ യാര്‍ഡിലാണ് തീപിടിത്തമുണ്ടായത്. സ്വകാര്യഷിപ്പിനാണ് തീപിടിച്ചത്. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായമില്ല.പുലർച്ചെയോടെയാണ് സംഭവം. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. വിവിധ യൂണിറ്റുകളിൽ നിന്നും ഫയർ യൂണിറ്റുകൾ എത്തിയാണ് രക്ഷാപ്രവർത്തനം. യാർഡിന്‍റെ മറുഭാഗത്തേക്ക് കടക്കാനാകാത്തതിനാൽ ഒരു ഭാഗത്ത് നിന്ന് മാത്രമാണ് രക്ഷാപ്രവർത്തനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights