എരണംകെട്ടവർ ഭരിച്ചതുകൊണ്ടാണ് നിപ വന്നത്’എന്ന പരിഹാസം തിരിഞ്ഞുകൊത്തി; ആരോഗ്യമന്ത്രിയെ കടന്നാക്രമിച്ച് പിണറായി വിജയൻ

നിപ ബാധയുമായി ബന്ധപ്പെട്ട് നിയമസഭയിൽ ആരോഗ്യ മന്ത്രി കെ. മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുമ്പ് നിപ ബാധയുണ്ടായ സമയത്ത് ‘എരണംകെട്ടവർ ഭരിച്ചതുകൊണ്ടാണ് രോഗം വന്നത്’ എന്ന് പരിഹസിച്ച മന്ത്രി, ഇപ്പോൾ അതേ സാഹചര്യത്തിൽ സർക്കാർ വരുത്തിയ വീഴ്ചകൾക്ക് മറുപടി പറയണമെന്നും പിണറായി ആവശ്യപ്പെട്ടു
മുമ്പ് നിപ വന്നപ്പോൾ അത് എരണംകെട്ടവർ ഭരിച്ചതുകൊണ്ട് ഉണ്ടായതാണെന്നായിരുന്നു അന്ന് മന്ത്രിയുടെ കണ്ടെത്തൽ. അന്ന് മരണപ്പെട്ടവരുടെ എണ്ണം ചൂണ്ടിക്കാട്ടി അദ്ദേഹം നടത്തിയ പരാമർശങ്ങൾക്കെതിരെ പ്രതിപക്ഷം അന്ന് പ്രതിഷേധിച്ചിരുന്നു. രോഗത്തിന്റെ മാരകമായ പകർച്ചശേഷിയാണ് അന്ന് മരണങ്ങൾക്കിടയാക്കിയത്. അന്ന് നാടാകെ പ്രതിരോധത്തിന് ഒറ്റക്കെട്ടായി നിന്നിരുന്നു
ഇതുപോലൊരു മഹാമാരി പടരുമ്പോൾ അതിന്റെ ഏകോപനം ഉറപ്പാക്കേണ്ട പ്രധാന ഉത്തരവാദിത്തം ആരോഗ്യമന്ത്രിക്കാണ്. നിപ ബാധയുണ്ടായപ്പോൾ മന്ത്രി കോഴിക്കോട് എത്താൻ വൈകിയതിനെ പിണറായി രൂക്ഷമായി വിമർശിച്ചു. മറ്റ് തിരക്കുകളെല്ലാം മാറ്റി വെച്ച് സ്ഥലത്തെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ അദ്ദേഹം തയ്യാറായില്ലെന്നും, കോഴിക്കോട് ഉണ്ടായിരുന്നെങ്കിലും അദ്ദേഹം അവിടെയെത്തിയ സമയം സ്ഥിരീകരിച്ചിട്ടില്ലെന്നും പിണറായി കുറ്റപ്പെടുത്തി.

ഭരണം മാറിയത് അറിയാത്ത ഉദ്യോഗസ്ഥരുണ്ടെന്ന മന്ത്രിയുടെ വാദം തള്ളിയ പ്രതിപക്ഷ നേതാവ്, കസേര മാറിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും കൃത്യമായ നേതൃത്വമാണ് ആവശ്യമെന്നും ഓർമിപ്പിച്ചു. മേയ് 18ന് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സർക്കാർ തയ്യാറാകണം.
കാലവർഷത്തിന് മുമ്പ് നടത്തേണ്ട പ്രതിരോധ പ്രവർത്തനങ്ങളുടെ സമയത്ത് എൽ.ഡി.എഫ് സർക്കാർ എന്ത് ചെയ്തു എന്ന മന്ത്രിയുടെ ചോദ്യത്തിനും പിണറായി മറുപടി

നൽകി. ആ സമയത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാൽ ഉദ്യോഗസ്ഥരെ വിളിച്ചുചേർക്കാൻ അധികാരമില്ലായിരുന്നു. എന്നിട്ടും അന്നത്തെ സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്തിരുന്നുവെന്നും പിണറായി പറഞ്ഞു
ഏതൊരു ആരോഗ്യ പ്രതിസന്ധി ഘട്ടത്തിലും സർക്കാരിന്റെ ഏകോപനവും എല്ലാവരെയും അണിനിരത്തിയുള്ള പ്രവർത്തനവുമാണ് പ്രധാനമെന്നും, ആ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ നിലവിലെ ആരോഗ്യ മന്ത്രാലയം പരാജയപ്പെട്ടുവെന്നും പ്രതിപക്ഷ നേതാവ് നിയമസഭയിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights