ഡൽഹിയിൽ പത്താംനിലയിലെ ബാൽക്കണിയിൽ നിന്ന് വീണ് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: പത്താംനിലയിലെ ബാൽക്കണിയിൽ നിന്ന് വീണ് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം. തെക്കുകിഴക്കൻ ഡൽഹിയിലെ കൽകാജി എക്സ്റ്റൻഷനിലുളള ഒരു റെസിഡൻഷ്യൽ അപാർട്ട്‌മെന്റിലാണ് സംഭവം. പതിനാല് നിലകളുളള ആശാ കിരൺ അപാർട്ട്‌മെന്റിലായിരുന്നു അഞ്ചുവയസുകാരിയും കുടുംബവും താമസിച്ചിരുന്നത്. ഇന്നരെ രാത്രി പത്തരയോടെയാണ് കുട്ടി ബാൽക്കണിയിൽ നിന്ന് താഴേക്ക് വീണത്.കുട്ടി വൈകുന്നേരം നേരത്തെ ഉറങ്ങിയിരുന്നു. ഈ സമയം കുട്ടയുടെ മാതാപിതാക്കൾ വീട്ടുജോലികൾ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഉണർന്ന കുട്ടി അമ്മയെ അടുത്ത് കാണാതായതോടെ ബാൽക്കണിയിലേക്ക് പോയി. അവിടെ റെയിലിംഗിൽ ചാരി താഴേക്ക് നോക്കുന്നതിനിടെ കാൽ വഴുതി താഴേയ്ക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ സമീപത്തുളള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ അച്ഛൻ മിഥുൻ ദാസ് പ്രദേശത്തുതന്നെ മീൻ കച്ചവടം നടത്തുന്നയാളാണ്.

സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും കെട്ടിടത്തിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. കുടുംബാംഗങ്ങളുടെയും അടുത്ത ഫ്‌ളാറ്റുകളിൽ താമസിക്കുന്നവരുടെയും മൊഴികളും പൊലീസ് രേഖപ്പെടുത്തുന്നുണ്ട്. ബഹുനില കെട്ടിടത്തിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതാണ് ദുരന്തത്തിന് കാരണമെന്നാണ് കുട്ടിയുടെ കുടുംബത്തിന്റെ ആരോപണം. ‘ബാൽക്കണിയിൽ സുരക്ഷാ ഗ്രില്ലുകളോ നെറ്റോ ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഞങ്ങളുടെ കുട്ടി ജീവനോടെ ഉണ്ടാകുമായിരുന്നു’ എന്നാണ് കുടുംബാംഗം പറഞ്ഞത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights