മലയാളികൾക്ക് അടക്കം പ്രിയങ്കരിയാണ് നടി സാമന്ത റൂത്ത്. രണ്ട് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സമാന്ത രുത്ത് പ്രഭുവിന്റെ ഒരു സിനിമ തിയേറ്ററുകളിലേക്ക് എത്തിയത്. മാ ഇന്‍ടി ബംഗാരം എന്ന ചിത്രത്തിന് മികച്ച അഭിപ്രായങ്ങളും കോലക്ഷനും നേടി മുന്നേറുകയാണ്. സമാന്തയുടെ ഭര്‍ത്താവ് രാജ് നിഡിമോരുവിന്റേതാണ് കഥ, സംവിധാനം ചെയ്തത് നന്ദിനി റെഡ്ഡിയും. ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഉയർന്ന ചോദ്യങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിടുകയാണ് നടി സാമന്ത റൂത്ത് പ്രഭു.താൻ ഗർഭിണിയാണെന്നും കുറച്ചു നാളത്തേയ്ക്ക് സിനിമയിൽ നിന്നും അവധി എടുക്കുകയാണെന്നും സാമന്ത വ്യക്തമാക്കി. മാ ഇന്‍ടി ബംഗാരം എന്ന സിനിമയുടെ വിജയാഘോഷത്തിലാണ് പ്രതികരണം. ‘എന്റെ ഇപ്പോഴത്തെ അവസ്ഥ കണക്കിലെടുത്ത്, മാ ഇന്തി ബംഗാരത്തിന് ശേഷം എനിക്ക് ചെറിയൊരു ബ്രേക്ക് ആവശ്യമാണ്. പ്രസവാവധി ആണ്. അതിൽ ഞാൻ ഏറെ സന്തോഷവതിയാണ്. ചെറിയൊരു ഗ്യാപ്പിന് ശേഷം ഞാൻ തിരിച്ചുവരും. മറ്റൊരു ചിത്രവുമായി എന്റെ ആരാധകർക്ക് മുന്നിലെത്തും,’ എന്നായിരുന്നു സാമന്തയുടെ വാക്കുകൾ.കഴിഞ്ഞവർഷം ഡിസംബർ ഒന്നിനായിരുന്നു സാമന്തയുടേയും രാജ് നിദിമോരുവും വിവാഹിതരായത്. കോയമ്പത്തൂരിലെ ഇഷാ യോഗാ സെന്ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. അതിന് മാസങ്ങൾക്ക് മുമ്പ് തന്നെ ഇരുവരും പ്രണയത്തിലാണെന്ന് അഭ്യൂഹമുണ്ടായിരുന്നു.
പ്രസവാവധി എടുക്കേണ്ടതുണ്ട്, അമ്മയാകാൻ ഒരുങ്ങുന്നുവെന്ന് സാമന്ത റൂത്ത് പ്രഭു









