ഗോൾ രഹിതം ആദ്യ പകുതി; ഗോളില്ലാതെ സൗത്ത് ആഫ്രിക്ക – സൗത്ത് കൊറിയ, ചെക്ക് റിപ്പബ്ലിക്ക്-മെക്സിക്കോ മത്സരങ്ങൾ

2026 ഫിഫ വേൾഡ് കപ്പിൽ ഇന്ന് നടക്കുന്ന സൗത്ത് കൊറിയ – സൗത്ത് ആഫ്രിക്ക, ചെക്ക് റിപ്പബ്ലിക്ക് – മെക്സിക്കോ മത്സരങ്ങളുടെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഗോൾ കണ്ടെത്താനാകാതെ ടീമുകൾ. ആദ്യ പകുതി അവസാനിച്ചതായി റഫറി വിസിൽ മുഴക്കിയപ്പോൾ സ്കോർ ബോർഡിൽ 0 – 0 ആണ് ഫലം.സൗത്ത് ആഫ്രിക്ക – സൗത്ത് കൊറിയ മത്സരം എടുത്ത് നോക്കുമ്പോൾ 13 ഷോട്ടുകൾ ഇതിനോടകം തന്നെ സൗത്ത് ആഫ്രിക്കയുടെ താരങ്ങൾ ഉതിർത്തിട്ടുണ്ട്. അതിൽ മൂന്ന് ഷോട്ടുകൾ ലക്ഷ്യസ്ഥാനത്തേക്കും. അതേസമയം, ആകെ മൂന്ന് ഷോട്ടുകൾ മാത്രമാണ് കൊറിയയ്ക്ക് അടിക്കാനായിട്ടുള്ളത്. അതിൽ ഒന്ന് പോലും ലക്ഷ്യത്തിൽ എത്തിക്കാനായിട്ടില്ല എന്നത് ടീമിന് തിരിച്ചടിയാണ്. മത്സരം 64 -ആം മിനിറ്റിൽ എത്തിനിൽക്കുമ്പോഴും ഇരുടീമുകൾക്കും ഗോൾ കണ്ടെത്താനായിട്ടില്ല.ഇപ്പോൾ നടക്കുന്ന ചെക്ക് റിപ്പബ്ലിക്ക് – മെക്സിക്കോ മത്സരം പരിശോധിക്കുകയാണെങ്കിൽ ഷോർട്ടുകളുടെ കാര്യത്തിൽ സമനിലയാണ്. എട്ട് ഷോർട്ടുകളാണ് ഇരുടീമുകളും അടിച്ചത്. അതേസമയം, മെക്സിക്കോ എട്ടിൽ മൂന്ന് ഷോട്ടുകൾ ടാർഗെറ്റിൽ എത്തിച്ചപ്പോൾ, ചെക്ക് റിപ്പബ്ലിക്കിന് ഒരൊറ്റ ഷോർട് മാത്രമാണ് ലക്ഷ്യത്തിൽ എത്തിക്കാനായത്. മത്സരം 64 -ആം മിനിറ്റിൽ എത്തിനിൽക്കുമ്പോ മെക്സിക്കോ രണ്ട് ഗോളിന് മുന്നിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights