ANTI-DRUGS MOVEMENT എന്ന പേരിലുള്ള വ്യജ സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റായി അവകാശപ്പെട്ടയാൾ ലഹരിയുമായി പിടിയിൽ

പത്തനംതിട്ട: ‘ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റ് എന്ന് അവകാശപ്പെടുന്ന ഷര്‍ഫിന്‍ സെബാസ്റ്റ്യന്‍ എംഡിഎംഎയുമായി പിടിയില്‍. പത്തനംതിട്ട എഴുമറ്റൂര്‍ കൈമല സ്വദേശി ഷര്‍ഫിന്‍ സെബാസ്റ്റ്യന്‍(25) ആണ് അറസ്റ്റിലായത്. ഷർഫിന്റെ കൈമലയിലെ വീട്ടില്‍ നിന്ന് 1.590 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. പുസ്തകങ്ങള്‍ക്കിടയില്‍ രഹസ്യ അറയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. എംഡിഎംഎ വലിക്കാന്‍ ഉപയോഗിക്കുന്ന ഗ്ലാസ് പബ്ലറും ഫ്യൂവിങ് പൈപ്പുകളും കണ്ടെത്തി. ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ സംഘടനയുടെ ഐ ഡി കാർഡും പ്രതിയുടെ കൈവശം നിന്ന് കണ്ടെത്തി പ്രതി പാലാരിവട്ടം, എറണാകുളം ടൗണ്‍ പൊലീസ് സ്റ്റേഷനുകളില്‍ മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ്. സ്ത്രീകളെ ആക്രമിച്ച കേസിലും പ്രതിയാണ്. ജില്ലാ ഡാന്‍സാഫ് ടീമും റാന്നി സബ് ഡിവിഷന്‍ ടീമും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. നാട്ടിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിരുന്ന യുവാവിനെയാണ് MDMA യുമായി പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights