23 വർഷത്തിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് യൂണിയൻ തിരിച്ചുപിടിച്ചു; മികച്ച വിജയം നേടി SFI

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് മികച്ച വിജയം. നേരത്തെ നഷ്ടമായ മെഡിക്കൽ കോളേജ് യൂണിയനുകൾ അടക്കം തിരിച്ചുപിടിച്ചാണ് എസ്എഫ്ഐ മുന്നേറ്റം. 23 വർഷങ്ങൾക്ക് ശേഷം കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് യൂണിയൻ എസ്എഫ്ഐ തിരിച്ചുപിടിച്ചതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായ മുന്നേറ്റം. നാല് വ‍ർഷത്തിന് ശേഷം മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളേജ് യൂണിയനും രണ്ട് വർഷത്തിന് ശേഷം കണ്ണൂർ പെരിയാരം ഗവണ്മെന്റ് മെഡിക്കൽ കോളേജ് യൂണിയനും എസ്എഫ്ഐ തിരിച്ചു പിടിച്ചു.മയക്കുമരുന്ന് മാഫിയ സംഘങ്ങളെ കൂട്ടുപിടിച്ചും അക്രമങ്ങൾ അഴിച്ചുവിട്ടും ക്യാമ്പസുകളെ കലാപഭൂമിയാക്കുന്ന കെ.എസ്‌യു വലതുപക്ഷ ഫാസിസ്റ്റ് ക്രിമിനൽ സംഘങ്ങൾക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് ആരോഗ്യ സർവകലാശാല തെരഞ്ഞെടുപ്പ് ഫലമെന്ന് എസ്എഫ്ഐ വ്യക്തമാക്കി. ആരോഗ്യ സർവകലാശാല തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലെയും ക്യാമ്പസുകളിൽ എസ്എഫ്ഐ ഉജ്ജ്വലമായ വിജയം സമ്മാനിച്ച വിദ്യാർത്ഥികളെയും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പ്രസിഡന്റ് എം ശിവപ്രസാദ് എന്നിവർ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights