പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ (HAL) പൂർണ ഉടമസ്ഥതയിലുള്ള നൈനി എയറോസ്‌പേസ് ലിമിറ്റഡ് (NAeL) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ആകെ 28 ഒഴിവുകളാണുള്ളത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നാല് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം ലഭിക്കും. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലുള്ള നൈനി യൂണിറ്റിലേക്കാണ് നിയമനം. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 17
ഒഴിവുകൾ
ഓപ്പറേറ്റർ SS (ഇലക്ട്രോണിക്സ് മെക്കാനിക്) – 8
ഓപ്പറേറ്റർ SS (ഫിറ്റർ) – 5
ഓപ്പറേറ്റർ SS (ഇലക്ട്രീഷ്യൻ) – 6
ജൂനിയർ അസിസ്റ്റന്റ് (IMM) – 3
ജൂനിയർ അസിസ്റ്റന്റ് (HR) – 2
ജൂനിയർ അസിസ്റ്റന്റ് (ഫിനാൻസ്) – 2
ജൂനിയർ അസിസ്റ്റന്റ് (IT) – 2
യോഗ്യത
ഇലക്ട്രോണിക്സ് മെക്കാനിക്
പത്താം ക്ലാസ് വിജയിച്ചിരിക്കണം.
ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ 2 വർഷത്തെ റെഗുലർ ഐടിഐ (NTC) യോഗ്യത.
ഫിറ്റർ
പത്താം ക്ലാസ് വിജയിച്ചിരിക്കണം.
ഫിറ്റർ ട്രേഡിൽ 2 വർഷത്തെ റെഗുലർ ഐടിഐ (NTC) യോഗ്യത.
ഇലക്ട്രീഷ്യൻ
പത്താം ക്ലാസ് വിജയിച്ചിരിക്കണം.
ഇലക്ട്രീഷ്യൻ ട്രേഡിൽ 2 വർഷത്തെ റെഗുലർ ഐടിഐ (NTC) യോഗ്യത.
ജൂനിയർ അസിസ്റ്റന്റ് (IMM)
അംഗീകൃത സർവകലാശാലയിൽ നിന്ന് ബി.കോം അല്ലെങ്കിൽ ബി.എസ്.സി.
കുറഞ്ഞത് 6 മാസത്തെ കംപ്യുട്ടർ പ്രാവീണ്യ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ
ബി.സി.എ ബിരുദം.
ജൂനിയർ അസിസ്റ്റന്റ് (HR)
ബി.എ / ബി.എസ്.സി / ബി.ബി.എ / ബി.എസ്.ഡബ്ല്യു ബിരുദം.
ടൈപ്പിംഗ്/സ്റ്റെനോഗ്രഫി/കംപ്യുട്ടർ എന്നിവയിൽ കുറഞ്ഞത് 6 മാസത്തെ പ്രാവീണ്യ സർട്ടിഫിക്കറ്റ്.
ജൂനിയർ അസിസ്റ്റന്റ് (ഫിനാൻസ്)
ബി.കോം അല്ലെങ്കിൽ ബി.ബി.എ ബിരുദം.
കുറഞ്ഞത് 6 മാസത്തെ കംപ്യുട്ടർ പ്രാവീണ്യ സർട്ടിഫിക്കറ്റ്.
ജൂനിയർ അസിസ്റ്റന്റ് (IT)
ബി.സി.എ അല്ലെങ്കിൽ ബി.എസ്.സി (കംപ്യുട്ടർ/ഐടി) ബിരുദം.
പ്രവൃത്തിപരിചയം
ഓപ്പറേറ്റർ, ജൂനിയർ അസിസ്റ്റന്റ് തസ്തികകളിലേക്ക് പ്രവൃത്തിപരിചയം നിർബന്ധമല്ല.
എന്നാൽ ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന നൽകും.
പ്രായപരിധി
2026 മേയ് 31-ന് ജനറൽ (UR), EWS വിഭാഗക്കാർക്ക് പരമാവധി 28 വയസ്സ് ആയിരിക്കണം.
എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 5 വർഷം വരെ പ്രായപരിധിയിൽ ഇളവ് ലഭിക്കും.
ഒ.ബി.സി (നോൺ-ക്രീമി ലെയർ) വിഭാഗക്കാർക്ക് 3 വർഷം വരെ പ്രായ ഇളവ് അനുവദിക്കും.
ശമ്പളം
ഓപ്പറേറ്റർ തസ്തികയ്ക്ക് 4.56 ലക്ഷം രൂപയും ജൂനിയർ അസിസ്റ്റന്റ് തസ്തികയ്ക്ക് 4.96 ലക്ഷം രൂപയും സി.ടി.സി ലഭിക്കും.
ഡി.എ, എച്ച്.ആർ.എ, ഇ.പി.എഫ്, മെഡിക്കൽ അലവൻസ്, വാർഷിക ഇൻക്രിമെന്റ്, അവധികൾ, യൂണിഫോം, മറ്റ് ആനുകൂല്യങ്ങൾ എന്നിവയും ലഭിക്കും.









