മമ്മൂക്ക പിന്മാറിയപ്പോൾ വിഷമം തോന്നി, ‘ഡ്രൈവിംഗ് ലൈസെൻസ്’ നടൻ നിരസിച്ചതിന്റെ കാരണം പറഞ്ഞ് ജീൻ പോൾ ലാൽ

മലയാള സിനിമയിലെ യുവ സംവിധായകരിൽ ഒരാളാണ് ജീൻ പോൾ ലാൽ. ‘ഹണി ബീ’, ‘ഡ്രൈവിംഗ് ലൈസൻസ്’ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ അദ്ദേഹം സംവിധാനത്തിൽ തന്റേതായ ഇടം ഒരുക്കിയിട്ടുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജും സൂരജ് വെഞ്ഞാറന്മൂടും ഒന്നിച്ചെത്തിയ ഡ്രൈവിംഗ് ലൈസൻസിനായി ജീൻ ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ ആയിരുന്നു. അദ്ദേഹം സിനിമയിൽ നിന്ന് പിന്മാറാനുള്ള കാരണം പറയുകയാണ് ജീൻ ഇപ്പോൾ. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.’മമ്മൂക്കയെ വെച്ച് അത് ചെയ്യാനായിരുന്നു എന്റെ ആഗ്രഹം. കാരണം ഞാൻ അദ്ദേഹത്തിന്റെ ഒരു വലിയ ഫാൻ ബോയ് ആണ്. മമ്മൂക്കയും പപ്പയും ഒന്നിക്കുന്ന കോമ്പോ കാണുന്നത് എനിക്ക് എപ്പോഴും സന്തോഷമുള്ള കാര്യമാണ്. അങ്ങനെ മമ്മൂക്കയോട് കഥ പറഞ്ഞു, എന്നാൽ അദ്ദേഹത്തിന് കഥ അത്ര വർക്കായില്ല. അന്ന് മമ്മൂക്ക പറഞ്ഞത് ‘ഞാൻ ഒരേസമയം രണ്ട് വലിയ ഹീറോ സിനിമകൾ ചെയ്യുമ്പോൾ, ഇതിലൊരു സാധാരണ നടനായി അഭിനയിച്ചാലും ആളുകൾ എന്നെ മമ്മൂട്ടിയായിത്തന്നെയാകും കാണുക.

അപ്പോൾ ആളുകൾക്ക് എന്നോട് ദേഷ്യം തോന്നും. അതുകൊണ്ട് ഒന്നുകിൽ ഞാൻ ആ രണ്ട് വേഷങ്ങളും ചെയ്യണം മമ്മൂട്ടിയായും അദ്ദേഹത്തിന്റെ ഫാൻ ബോയായും അഭിനയിക്കണം. പക്ഷേ, അത് സിനിമയുടെ കഥയിൽ നിന്നും ഒരു ഡിസ്ട്രാക്ഷൻ ആയി മാറും. അതുകൊണ്ട് ഈ സിനിമ ചെയ്യാൻ എനിക്ക് താല്പര്യമില്ല.’ എന്നാണ് അദ്ദേഹം പറയുന്നത്.അന്ന് എനിക്ക് അത് വല്ലാതെ വിഷമമായി. മമ്മൂക്ക എന്ത് പരിപാടിയാണ് കാണിച്ചത് എന്ന രീതിയിലാണ് ഞാൻ ചിന്തിച്ചത്. കാരണം ഞാൻ അദ്ദേഹത്തിനെ ഒരു അങ്കിൾ ആയിട്ടാണ് കാണുന്നത്. അങ്ങനെയേ എനിക്ക് അദ്ദേഹത്തിനെ പരിചയവും ഉള്ളൂ. ഇപ്പോൾ ഞാൻ മനസിലാകുന്നു എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന്. വർഷങ്ങളുടെ എക്സ്പീരിയൻസ് ഉണ്ട് അദ്ദേഹത്തിന് ഞാൻ അന്ന് ചെറിയ പയ്യനാണ്. അന്ന് പപ്പയും സച്ചി ഏട്ടനും എന്നോട് പറഞ്ഞിരുന്നു മമ്മൂക്ക കൃത്യമായ ഒരു കാഴ്ചപ്പാടില്ലാതെ അങ്ങനെ പറയില്ലെന്ന്. എന്നാൽ ഇന്ന്, അദ്ദേഹം അന്ന് എടുത്ത ആ തീരുമാനത്തിന്റെ ആഴം ഞാൻ കൃത്യമായി മനസ്സിലാക്കുന്നു’, ജീൻ പോൾ ലാൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights