മയക്കുമരുന്നുമായി ബോഡി ബില്‍ഡര്‍ പിടിയില്‍; കണ്ടെടുത്തത് 391 ഗ്രാം എംഡിഎംഎ

കൊച്ചി: മയക്കുമരുന്നുമായി കൊച്ചിയില്‍ ബോഡി ബില്‍ഡര്‍ പിടിയിലായി. എറണാകുളം എടത്തല സ്വദേശി മുഹമ്മദ് സാദിഖ് ആണ് പിടിയിലായത്. 391 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു.ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ബോഡി ബില്‍ഡര്‍ കുടുങ്ങിയത്. ഡാന്‍സാഫ് സംഘത്തിന് നേരത്തെ തന്നെ ഇയാളെപ്പറ്റി ചില സൂചനകള്‍ ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു.

കഴിഞ്ഞദിവസം ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ബോഡി ബില്‍ഡറുടെ പക്കല്‍ നിന്നും ഇത്രയധികം എംഡിഎംഎ പിടികൂടിയത്. ഇയാളുടെ അക്കൗണ്ടില്‍ നിന്നും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 10 ലക്ഷം രൂപയുടെ ഇടപാടുകള്‍ നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.അത് ലഹരി ഇടപാടുമായി ബന്ധപ്പെട്ടതാണെന്നാണ് പൊലീസിന്റെ നിഗമനം. ലഹരി ഇടപാടുകാരനായ കെവിന്റെ സുഹൃത്താണ് ഇയാളെന്നും, കൊച്ചിയിലെ ലഹരിപ്പാര്‍ട്ടികളില്‍ മുഹമ്മദ് സാദിഖിന്റെ സാന്നിധ്യം ഉള്ളതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളുടെ കൂട്ടാളികളെപ്പറ്റിയും വിശദമായ അന്വേഷണം നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights