ചങ്ങനാശേരിയിൽ എക്സൈസ് നടത്തിയ ‘ഓപ്പറേഷൻ തണ്ടർ’ മിന്നൽ പരിശോധനയിൽ വൻ ലഹരിമരുന്ന് വേട്ട. ചങ്ങനാശേരി സ്റ്റേഡിയത്തിന് സമീപത്തെ വാടകവീട്ടിൽ എസിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ചിരുന്ന 0.52 ഗ്രാം എംഡിഎംഎയും 11 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് തൃക്കൊടിത്താനം പൊട്ടശേരി സ്വദേശി ജെസ്സിം ജലാൽ, ഭാര്യ ബിസ്‌മിയ കാസിം എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു.രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ റെയ്ഡിലാണ് അതീവ രഹസ്യമായി എസിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ ലഹരിമരുന്ന് കണ്ടെടുത്തത്. ചങ്ങനാശേരി എക്സൈസ് സിഐ എസ്.ബി. ആദർശിന്റെ നേതൃത്വത്തിൽ എഎസ്ഐമാരായ ഉണ്ണിക്കൃഷ്ണൻ, ബിനോയ് കെ. മാത്യു, എം. നൗഷാദ്, പ്രിവന്റീവ് ഓഫിസർ ടി. സന്തോഷ്, വനിതാ സിവിൽ എക്സൈസ് ഓഫിസർമാരായ എ. ഷീബ, നിത്യ വി. മുരളി എന്നിവരടങ്ങിയ സംഘമാണ് ഈ മിന്നൽ പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
വീട്ടിലെ എസിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎയും കഞ്ചാവും; ചങ്ങനാശേരിയിൽ ദമ്പതികൾ എക്സൈസ് പിടിയിൽ









