സ്വർണക്കപ്പ്, പൊൻമോതിരം, 482 കോടി; സ്‌പെയിനിന് കൈനിറയെ…!

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് കിരീടം സ്വന്തമാക്കിയ സ്‌പെയിനിന് സമ്മാനത്തുകയായി ലഭിക്കുക ഏതാണ്ട് 482 കോടി രൂപ. ഫൈനലില്‍ 2022ലെ ചാംപ്യന്‍മാരായ അര്‍ജന്റീനയെ 1-0ത്തിനു വീഴ്ത്തിയാണ് സ്‌പെയിന്‍ രണ്ടാം ലോക കിരീടം സ്വന്തമാക്കിയത്. 2010ലാണ് അവര്‍ ആദ്യമായി ലോക ചാംപ്യന്‍മാരായത്.

കഴിഞ്ഞ തവണ അര്‍ജന്റീനയ്ക്ക് കിട്ടിയത് 405 കോടി രൂപയായിരുന്നു. ഇത്തവണ സമ്മാനത്തുകയിലും മാറ്റമുണ്ട്. റണ്ണറപ്പായ അര്‍ജന്റീനയ്ക്ക് 318 കോടി രൂപയാണ് ലഭിക്കുക. പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും 15 കോടി വീതം പങ്കാളിത്ത തുകയായും കിട്ടും.വിജയികള്‍ക്ക് മെഡലിനൊപ്പം ഇത്തവണ സവിശേഷമായ മോതിരവും സമ്മാനിച്ചിട്ടുണ്ട്. പ്രത്യേകം രൂപകല്‍പ്പന ചെയ്ത മോതിരത്തിന്റെ ഒരുവശത്ത് ലോകകപ്പ് ട്രോഫിയും മറുഭാഗത്ത് ജേതാക്കളായ ടീമിന്റെ ലോഗോയുമാണ് പതിച്ചത്.

ആവേശ ഫൈനലില്‍ തുടര്‍ കിരീടം സ്വപ്‌നം കണ്ട അര്‍ജന്റീനയുടെ മോഹം തല്ലിക്കെടുത്തിയാണ് സ്‌പെയിന്‍ രണ്ടാം ലോക കിരീടം ഉയര്‍ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോളടിച്ചില്ല. അധിക സമയത്തിന്റെ 106ാം മിനിറ്റില്‍ ഫെറാന്‍ ടോറസാണ് വിജയ ഗോള്‍ വലയിലാക്കി സ്പാനിഷ് കിരീട മുന്നേറ്റം സാധ്യമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights