‘രാജിയില്ലെങ്കിൽ ഡൽഹി സമരക്കാരാൽ നിറയും’; നാളെ രാജ്യവ്യാപക മെഴുകുതിരി മാർച്ച് പ്രഖ്യാപിച്ച് CJP

രാജ്യവ്യാപക മെഴുകുതിരി മാർച്ച് പ്രഖ്യാപിച്ച് CJP. നാളെ ജില്ലാ അടിസ്ഥാനത്തിൽ മാർച്ച് നടത്താൻ ആഹ്വാനം. പൊലീസ് അതിക്രമത്തിന് ഇരയായ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാർച്ച് നടത്താനാണ് തീരുമാനം. ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചില്ലെങ്കിൽ ഡൽഹി സമരക്കാരെക്കൊണ്ട് നിറയുമെന്നും ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും സംഘടന പ്രഖ്യാപിച്ചു.നാളെ വൈകീട്ട് 6 മണിക്ക് രാജ്യവ്യാപകമായി മെഴുകുതിരി കത്തിച്ച് മാർച്ച് സംഘടിപ്പിക്കുമെന്നും, 24 മണിക്കൂറിനുള്ളിൽ പാർലമെന്റ് മാർച്ച് പുനരാരംഭിക്കുമെന്നും സിജെപി വ്യക്തമാക്കി. പൊലീസിന്റെ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടും സമരവേദിയിലേക്ക് ആളുകളെത്തുന്നത് തുടരുകയാണ്. ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്നാണ് സൂചന.മറ്റ് ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉച്ചയ്ക്ക് നടക്കുന്ന നിർണായക ചർച്ചയിൽ കേന്ദ്രസർക്കാർ സിജെപിയെ അറിയിക്കും. പ്രധാനെ മാറ്റുന്നത് കൂടുതൽ പ്രക്ഷോഭങ്ങൾക്ക് വഴിവെക്കുമെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ. ജന്തർ മന്ദറിൽ സുരക്ഷ വർദ്ധിപ്പിച്ച് കൂടുതൽ ബാരിക്കേഡുകൾ നിരത്തിയിട്ടുണ്ട്. മുൻകരുതൽ നടപടിയായി 18 മെട്രോ സ്റ്റേഷനുകൾ ഇന്നും അടച്ചിടും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights