13 സ്വർണം, 17 വെള്ളി, 9 വെങ്കലം! ​കോമൺവെൽത്ത് ​ഗെയിംസിലെ ഇന്ത്യൻ കുതിപ്പ്; മെഡൽ പട്ടിക അറിയാം

​ഗ്ലാസ്​ഗോ: ബോക്സിങ് ടീമിന്റെ റെക്കോർഡ് മെഡൽ കൊയ്ത്തിന്റെ കരുത്തിൽ കോമൺവെൽത്ത് ​ഗെയിംസിന്റെ 10ാം ദിനം അവിസ്മരണീയമാക്കി ഇന്ത്യ. 10ാം ദിനത്തിൽ മാത്രം 8 സ്വർണമടക്കം ഇന്ത്യ സ്വന്തമാക്കിയത് 16 മെഡലുകൾ. ​ഗെയിംസ് ഇന്ന് അവസാനിക്കും. നിലവിൽ മെ‍ഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത്. 39 മെഡലുകളാണ് ഇതുവരെ ഇന്ത്യ സ്വന്തമാക്കിയത്. 13 സ്വർണം, 17 വെള്ളി, 9 വെങ്കലം മെഡലുകൾ.

7 സ്വർണം, 3 വെള്ളി മെഡലുകളാണ് ബോക്സിങ് താരങ്ങൾ റിങിൽ ഇടിച്ചു നേടിയത്. 5000 മീറ്ററിൽ വെങ്കലം നേടി ​ഗുൽവീർ സിങ് അത്‍ലറ്റിക്സിൽ പുതു ചരിത്രമെഴുതി. ​ഗെയിംസിൽ താരം നേടുന്ന രണ്ടാമത്തെ മെഡൽ കൂടിയാണിത്. നേരത്തെ 10000 മീറ്ററിൽ ​ഗുൽവീർ സിങ് വെള്ളി നേടിയിരുന്നു. പാരാ അത്‍ലറ്റുകളും ജൂഡോ, ട്രിപ്പിൾ ജംപ് താരങ്ങളും 10ാം ദിനം ഗംഭീരമാക്കി.10ാം ദിനത്തിൽ ബോക്സിങിൽ പ്രീതി പവാർ, ജയ്സ്മിൻ ലംബോറിയ, സാക്ഷി ചൗധരി, പ്രിയ ഘം​ഗാസ്, അരുന്ധതി ചൗധരി, സച്ചിൻ സിവാച്, അങ്കുഷ് പങ്കൽ എന്നിവരാണ് സ്വർണം നേടിയത്. പുരുഷൻമാരുടെ പാരാ അത്‍ലറ്റിക്സ് ഷോട്പുട്ട് എഫ് 57 വിഭാ​ഗത്തിൽ സോമൻ റാണയും സ്വർണം നേടി.

ബോക്സിങിൽ ജാദുമണി സിങ്, ലവ്‍ലിന ബോർ​ഗോഹെയ്ൻ, നരേന്ദർ ബർവാൾ എന്നിവരാണ് വെള്ളി നേടിയത്. പാരാ ഷോട്പുട്ട് എഫ് 57 ശുഭം ജുയലും ട്രിപ്പിൾ ജംപിൽ പ്രവീൺ ചിത്രവേലുമാണ് പത്താം ദിനത്തിൽ വെള്ളി നേടിയ താരങ്ങൾ. 5000 മീറ്റർ ഓട്ടത്തിൽ ​ഗുൽവീർ സിങ്, ട്രിപ്പിൾ ജംപിൽ സെൽവ പ്രഭു തിരുമാരൻ, ജൂഡോയിൽ ഉന്നതി ശർമ എന്നിവരാണ് വെങ്കലം നേടിയത്.

ഇന്ത്യയുടെ 39 മെഡലുകൾ

സ്വർണം

മീരാഭായ് ചാനു: വനിതകളുടെ 48 കിലോ ഭാരോദ്വഹനം

ഷർമിള ധൻകർ: വനിതകളുടെ പാരാ അത്‍ലറ്റിക്സ് ഷോട്പുട്ട് എഫ് 57

ദിലീപ് മഹാദു ​ഗാവിത്: പുരുഷൻമാരുടെ പാരാ അത്‍ലറ്റിക്സ് 100 മീറ്റർ ടി47

അസ്മിത ഡേ: വനിതകളുടെ 48 കിലോ ജൂഡ‍ോ

ഹർഷ് സിങ്: പുരുഷൻമാരുടെ 60 കിലോ ജൂഡോ

പ്രീതി പവാർ: വനിതകളുടെ 54 കിലോ ബോക്സിങ്

ജയ്സ്മിൻ ലംബോറിയ: വനിതകളുടെ 57 കിലോ ബോക്സിങ്

സാക്ഷി ചൗധരി: വനിതകളുടെ 51 കിലോ ബോക്സിങ്

പ്രിയ ​ഘം​ഗാസ്: വനിതകളുടെ 60 കിലോ ബോക്സിങ്

അരുന്ധതി ചൗധരി: വനിതകളുടെ 70 കിലോ ബോക്സിങ്

സച്ചിൻ സിവാച്: പുരുഷൻമാരുടെ 60 കിലോ ബോക്സിങ്

അങ്കുഷ് പങ്കൽ: പുരുഷൻമാരുടെ 80 കിലോ ബോക്സിങ്

സോമൻ റാണ: പുരുഷൻമാരുടെ പാരാ അത്‍ലറ്റിക്സ് ഷോട്പുട്ട് എഫ് 57

വെള്ളി

ഋഷികാന്ത സിങ്: പുരുഷൻമാരുടെ 60 കിലോ ഭാരോദ്വഹനം

മുത്തുപാണ്ടി രാജ: പുരുഷൻമാരുടെ 65 കിലോ ഭാരോദ്വഹനം

ജ്ഞാനേശ്വരി യാ​ദവ്: വനിതകളുടെ 53 കിലോ ഭാരോദ്വഹനം

വല്ലൂരി അജയ് ബാബു: പുരുഷൻമാരുടെ 79 കിലോ ഭാരോദ്വഹനം

ഹർജീന്ദർ കൗർ: വനിതകളുടെ 69 കിലോ ഭാരോദ്വഹനം

സർവേശ് കുശാര: പുരുഷൻമാരുടെ ഹൈജംപ്

​ഗുൽവീർ സിങ്: പുരുഷൻമാരുടെ 10,000 മീറ്റർ

മുരളി ശ്രീശങ്കർ: പുരുഷൻമാരുടെ ലോങ് ജംപ്

മുഹമ്മദ് ബാസിൽ: പുരുഷൻമാരുടെ പാര അത്‍ലറ്റിക്സ് 100 മീറ്റർ ടി 47

ലവ്പ്രീത് സിങ്: പുരുഷൻമാരുടെ 110 പ്ലസ് ഭാരോദ്വഹനം

യാമിനി മൗര്യ: വനിതകളുടെ 57 കിലോ ജൂഡോ

നീരജ് ചോപ്ര: പുരുഷൻമാരുടെ ജാവലിൻ ത്രോ

പ്രവീൺ ചിത്രവേൽ: പുരുഷൻമാരുടെ ട്രിപ്പിൾ ജംപ്

ജാ​ദുമണി സിങ്: പുരുഷൻമാരുടെ 55 കിലോ ബോക്സിങ്

ശുഭം ജുയൽ: പുരുഷൻമാരുടെ പാരാ അത്‍ലറ്റിക്സ് ഷോട്പുട്ട് എഫ് 57

ലവ്‍ലിന ബോർ​ഗോഹെയ്ൻ: വനിതകളുടെ 75 കിലോ ബോക്സിങ്

നരേന്ദർ ബർവാൾ: പുരുഷൻമാരുടെ 90 പ്ലസ് കിലോ ബോക്സിങ്

വെങ്കലം

ജാൻഡു കുമാർ: പുരുഷൻമാരുടെ പാര പവർലിഫ്റ്റിങ്

ബിന്ദ്യാറാണി ദേവി: വനിതകളുടെ 58 കിലോ ഭാരോദ്വഹനം

ശിൽപ കെ ശൈല: വനിതകളുടെ പാരാ അത്‍ലറ്റിക്സ് ഷോട്പുട്ട് എഫ് 57

സീമ കലിരാംന: വനിതകളുടെ ഡിസ്കസ് ത്രോ

തേജസ്വിൻ ശങ്കർ: ഡെക്കാത്‍ലൻ

യഷ് വീർ സിങ്: പുരുഷൻമാരുടെ ജാവലിൻ ത്രോ

സെൽവ പ്രഭു തിരുമാരൻ: പുരുഷൻമാരുടെ ട്രിപ്പിൾ ജംപ്

ഉന്നതി ശർമ: വനിതകളുടെ 57 കിലോ ജൂഡോ

​ഗുൽവീർ സിങ്: പുരുഷൻമാരുടെ 5000 മീറ്റർ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights