മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കാന്‍ ആഹ്വാനം; വ്‌ളോഗര്‍ക്കെതിരെ പരാതി നല്‍കി KUWJ

മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിൽ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയെ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കാന്‍ ആഹ്വാനം നല്‍കിയ വ്‌ളോഗര്‍ക്ക് എതിരെ പരാതി. കേരള യൂണിയന്‍ ഓഫ് വര്‍ക്കിങ് ജേണലിസ്റ്റ്‌സ് (കെയുഡബ്ല്യുജെ) മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. സമൂഹമാധ്യമങ്ങളിലൂടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കൊലവിളി നടത്തിയ നിസാമിനെതിരെയാണ് പരാതി നല്‍കിയത്.മണ്ണിടിച്ചില്‍ പോലെയുള്ള ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകരെ അവിടെത്തന്നെ കുഴിച്ച് മൂടണം എന്നായിരുന്നു നിസാമിന്റെ ആഹ്വാനം. മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയെ ബാധിക്കുന്ന ഈ വിഷയത്തില്‍ കെയുഡബ്ല്യുജെ ഭാരവാഹികള്‍ മലപ്പുറം എസ്പിക്ക് നേരിട്ടാണ് പരാതി കൈമാറിയത്.

ദുരന്തമുഖത്ത് പ്രതികൂല സാഹചര്യങ്ങളിലും സ്വന്തം ജീവന്‍ പണയം വെച്ച് ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഇത്തരം അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നത് തികച്ചും അപലപനീയവും നിയമവിരുദ്ധവുമാണെന്നും കെയുഡബ്ല്യുജെ ചൂണ്ടിക്കാട്ടി. മാധ്യമപ്രവര്‍ത്തകരുടെ ജീവന് ഭീഷണിയുണ്ടാക്കാന്‍ ശ്രമിച്ച വ്‌ളോഗര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights