പത്തനംതിട്ട: അബിന്‍ വര്‍ക്കി എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. എംഎല്‍എയുടെ വാഹനത്തിലേക്ക് മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു. പത്തനംതിട്ട ഓമല്ലൂര്‍ ഷട്ടര്‍ മുക്കിലാണ് അപകടം സംഭവിച്ചത്. എംഎല്‍എയ്ക്കും വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്കും പരിക്കേറ്റിട്ടുണ്ടെങ്കിലും ആരുടേയും പരിക്ക് ഗുരുതരമല്ല. അബിന്‍ വര്‍ക്കി എംഎല്‍എക്ക് പുറമെ കാറിലുണ്ടായിരുന്ന ജെറിന്‍ ജേക്കബ് പോള്‍, അരുണ്‍, വിഷ്ണു എന്നിവര്‍ക്കും പരിക്കേറ്റു.ഇന്നലെ രാത്ര 11.45-ഓടെ ആയിരുന്നു അപകടം നടന്നത്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത ശേഷം താമസസ്ഥലത്തേക്ക് മടങ്ങും വഴിയാണ് എംഎല്‍എ സഞ്ചരിച്ചിരുന്ന കാറിലേക്ക് മറ്റൊരു കാര്‍ വന്നിടിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നും ദുരിദാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഉണ്ടാകുമെന്ന് എംഎല്‍എ അറിയിച്ചിട്ടുണ്ട്.
അബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്









